കത്വ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച നേതാവ് ഭാരത് ജോഡോ യാത്രയില്‍; ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് വക്താവ് രാജിവെച്ചു

ഡല്‍ഹി: ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് വക്താവ് ദീപിക പുഷ്‌കര്‍ നാഥാണ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. കത്വ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ജമ്മു കശ്മീര്‍ മുന്‍ മന്ത്രി ചൗധരി ലാല്‍ സിംഗിനെ ഭാരത് ജോഡോ യാത്രയില്‍ ഉള്‍പ്പെടുത്തിയതാണ് രാജിവയ്ക്കാന്‍ കാരണമെന്ന് ദീപിക പുഷ്‌കര്‍ നാഥ് ട്വിറ്ററില്‍ കുറിച്ചു. കത്വ കേസ് പ്രതികളെ സംരക്ഷിക്കാനായി ജമ്മു കശ്മീരിലെ മുഴുവന്‍ പ്രദേശങ്ങളെയും ഭിന്നിപ്പിച്ചയാളാണ് ചൗധരി ലാല്‍ സിംഗെന്നും അയാളുമായി വേദി പങ്കിടാന്‍ തനിക്ക് സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.

'ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനുളള ചൗധരി ലാല്‍ സിംഗിന്റെ ആവശ്യം ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അംഗീകരിച്ചു. ഇനി രാജിവയ്ക്കുകയല്ലാതെ എനിക്കുമുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. 2018-ലെ ബലാത്സംഗക്കേസ് അട്ടിമറിക്കപ്പെട്ടതിന് ഉത്തരവാദി ലാല്‍ സിംഗാണ്. അദ്ദേഹം നിര്‍ഭയമായി കുറ്റവാളികളെ പിന്തുണച്ചു. ബലാത്സംഗം ചെയ്തവരെ സംരക്ഷിക്കുന്നതിനായി ജമ്മു കശ്മീരിലെ മുഴുവന്‍ പ്രദേശങ്ങളെയും ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. ഇത്തരമൊരു വ്യക്തിയുമായി പാര്‍ട്ടി വേദി പങ്കിടാന്‍ എനിക്ക് കഴിയില്ല'- ദീപിക പുഷ്‌കര്‍ നാഥ് ട്വിറ്ററില്‍ കുറിച്ചു. രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, ജയ്‌റാം രമേശ്, രജനീപാട്ടീല്‍ എന്നിവരെ ടാഗ് ചെയ്തായിരുന്നു ദീപികയുടെ ട്വീറ്റ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജമ്മു കശ്മീരില്‍നിന്ന് മൂന്നുതവണ എംഎല്‍എയും രണ്ടുതവണ എംപിയുമായിരുന്നു ചൗധരി ലാല്‍ സിംഗ്. 2014-ല്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന്  കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ലാല്‍ സിംഗ് പിഡിപി- ബിജെപി സര്‍ക്കാരില്‍ മന്ത്രിയായി. സര്‍ക്കാര്‍ വീഴുന്നതിന് മാസങ്ങള്‍മുന്‍പ് 2018-ലാണ് അദ്ദേഹം ബിജെപിയില്‍നിന്ന് രാജിവെച്ചത്. കത്വ പീഡനക്കേസില്‍ പെണ്‍കുട്ടിക്ക് നീതി ലഭിക്കാനായുളള നിയമപോരാട്ടത്തിലൂടെ ശ്രദ്ധ നേടിയ അഭിഭാഷകയാണ് ദീപികാ പുഷ്‌കര്‍ നാഥ്. 2021 ഒക്ടോബറിലാണ് അവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 18 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More