കൊല്ലത്ത് ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലില്‍ മായമില്ലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ റിപ്പോര്‍ട്ട്

കൊല്ലം: ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍വെച്ച് ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലില്‍ മായമില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനലിറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായില്ല.

ജനുവരി പതിനൊന്നിനാണ് 15,300 ലിറ്റര്‍ പാലുമായി തമിഴ്‌നാട് തെങ്കാശിയില്‍നിന്ന് പത്തനംതിട്ട പന്തളത്തേക്ക് കൊണ്ടുപോവുകയായിരുന്ന ടാങ്കര്‍ ക്ഷീരവികസന വകുപ്പ് പിടിച്ചെടുത്തത്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കെത്തിക്കുന്ന പാലില്‍ മായം കലര്‍ത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ക്ഷീരവികസന വകുപ്പിന്റെ പരിശോധന. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തി എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയാല്‍ ആറ് മണിക്കൂറിനകം പരിശോധിക്കണം. എങ്കില്‍ മാത്രമേ മായം കണ്ടെത്താന്‍ സാധിക്കുകയുളളു. കൊല്ലത്തുനിന്ന് പിടിച്ചെടുത്ത പാലിന്റെ സാമ്പിള്‍ തിരുവനന്തപുരത്തേക്ക് എത്തിക്കുമ്പോഴേക്കും ആറുമണിക്കൂര്‍ കഴിഞ്ഞിരുന്നു. അതിനാല്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിയുമോ എന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സംശയം പ്രകടിപ്പിച്ചിരുന്നു.

പാല്‍ ഏറെ നാള്‍ കേടുകൂടാതെ സൂക്ഷിക്കാനും കട്ടിയും കൊഴുപ്പും വര്‍ധിക്കാനുമാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ക്കുന്നത്. ഇത് കഴിക്കുന്നത് ഛര്‍ദ്ദി, വയറിളക്കം പോലുളള അസുഖങ്ങള്‍ക്ക് കാരണമാകും.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More