ആലപ്പുഴ ലഹരിക്കടത്ത്; ഉപ്പുതിന്നവര്‍ ആരായാലും വെളളം കുടിക്കുമെന്ന് എം എ ബേബി

ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം നേതാക്കള്‍ ലഹരിക്കടത്തുകേസില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഉപ്പുതിന്നവര്‍ ആരായാലും വെളളം കുടിക്കും എന്നാണ് എം എ ബേബി പറയുന്നത്. ഒരുപാട് വൈകല്യങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തന- ജീവിതശൈലിയുമായി ആര് മുന്നോട്ടുപോയാലും ശക്തമായ നടപടിയെടുക്കുമെന്നും എം എ ബേബി പറഞ്ഞു. ആലപ്പുഴ മാരാരിക്കുളത്ത് സിപിഎം ഭവന സന്ദര്‍ശന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയാല്‍ സിപിഎം അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വൈകല്യങ്ങള്‍ നിറഞ്ഞ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അത് പ്രവര്‍ത്തകരെയും ബാധിച്ചെന്ന് വരാം. അത് തെളിഞ്ഞാല്‍ തിരുത്തും. നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ നടപടി ആരംഭിച്ചിട്ടുണ്ട്. നേതാക്കളെയും പാര്‍ട്ടിയെയുംകുറിച്ച് ജനങ്ങള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. പരാതികളെല്ലാം ഗൗരവമായാണ് കാണുന്നത്'- എം എ ബേബി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആലപ്പുഴ ലഹരിക്കടത്തില്‍ പൊലീസ് പിടികൂടിയ ഏരിയാ കമ്മിറ്റി അംഗം എ ഷാനവാസിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഷാനവാസിന്റെ ലോറിയില്‍നിന്നാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും ഷാനവാസ് ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി സ്ഥാനത്ത് തുടരുകയാണ്. ലോറിയുടെ ഡ്രൈവര്‍ ഇജാസ് സിപിഎം അംഗമായിരുന്നു. ഇയാളെയും പാര്‍ട്ടി പുറത്താക്കി. ഇജാസ് മുന്‍പും ലഹരിക്കടത്ത് നടത്തിയതായി കേസുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 17 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More