കോണ്‍ഗ്രസിന്റെ 'ഹാത് സേ ഹാത് ജോഡോ' യാത്ര 26-ന് ആരംഭിക്കും

ഡല്‍ഹി: കോണ്‍ഗ്രസിന്റെ 'ഹാത് സേ ഹാത് ജോഡോ യാത്ര' ജനുവരി 26-ന് ആരംഭിക്കും. ഹാത് സേ ഹാത് ജോഡോ യാത്ര തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളളതാണെന്ന് പാര്‍ട്ടി വക്താവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്‌റാം രമേശ് പറഞ്ഞു. 'ഹാത് സേ ഹാത് ജോഡോ ഒരു ത്രിതല ക്യാംപെയ്‌നായിരിക്കും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ നയിക്കുന്ന കാല്‍നട ജാഥകള്‍, കണ്‍വെന്‍ഷനുകള്‍, ബ്ലോക്ക്-ജില്ലാ- സംസ്ഥാന തലങ്ങളില്‍ വീടുകള്‍ കയറിയിറങ്ങിയുളള പ്രചാരണം എന്നിവ നടക്കും. രാജ്യത്തെ ജനങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി എഴുതുന്ന ഒരു കത്തും ബിജെപിയുടെ പരാജയങ്ങളും പൂര്‍ത്തിയാക്കാനാവാത്ത വാഗ്ദാനങ്ങളും വിശദീകരിക്കുന്ന രേഖയും വിതരണം ചെയ്യും' - ജയ്‌റാം രമേശ് പറഞ്ഞു. 

'എല്ലാ സംസ്ഥാനങ്ങളിലെയും പിസിസികളോട് ഹാത് സേ ഹാത് ജോഡോ യാത്രയ്ക്കായി തയാറെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് മാസത്തിനുളളില്‍ 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും ആറ് ലക്ഷം ഗ്രാമങ്ങളിലും 10 ലക്ഷം ബൂത്തുകളിലും ഹാത് സേ ഹാത് ജോഡോ പ്രചാരണം എത്തിച്ചേരും. കോണ്‍ഗ്രസ് ഇത്രവലിയ പ്രചാരണം ഇതിനുമുന്‍പ് നടത്തിയിട്ടില്ല'- ജയ്‌റാം രമേശ് കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ജലന്തര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ സന്ദോഖ് സിംഗ് ചൗദരി ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയും ഹൃദയാഘാതം മൂലം മരണപ്പെടുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്നാണ് യാത്ര നിര്‍ത്തിവെച്ചത്. പഞ്ചാബില്‍ പര്യടനം നടത്തുന്ന യാത്ര ജമ്മു കശ്മീരിലാണ് അവസാനിക്കുക.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 22 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 2 days ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More