കഴിവുളളവരാണ് നമ്മെ ഭരിക്കേണ്ടത്, നമ്മുടെ നാട്ടില്‍ കളളന്മാരാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്- ശ്രീനിവാസന്‍

രാഷ്ട്രീയക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍. ഒരു കഴിവുമില്ലാത്ത കുറച്ച് കളളന്മാരാണ് നമ്മുടെ നാട്ടില്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും അവര്‍ കട്ട് കട്ട് നാടിനെയും ജനങ്ങളെയും നശിപ്പിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. കഴിവുളളവരാണ് നമ്മെ ഭരിക്കേണ്ടതെന്നും കഴിവുളളവരെ തെരഞ്ഞെടുക്കാനുളള കഴിവ് വോട്ട് ചെയ്യുന്ന ജനങ്ങള്‍ക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ലവ്ഫുളി യുവേഴ്‌സ് വേദ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ശ്രീനിവാസന്റെ വിമര്‍ശനം.

ശ്രീനിവാസന്റെ വാക്കുകള്‍

ഇവിടെ പറയേണ്ട കാര്യമല്ല. എങ്കിലും കുറേ നാളായി മനസില്‍ വീര്‍പ്പുമുട്ടിക്കിടക്കുന്ന ചില കാര്യങ്ങള്‍ ഒരു മൈക്ക് കയ്യില്‍ കിട്ടിയതുകൊണ്ട് പറയുകയാണ്. നമ്മള്‍ ഒരു നരകത്തിലാണ് ജീവിക്കുന്നത്. ഇവിടെ ജനാധിപത്യമാണ് എന്നാണ് പറയുന്നത്. 1500 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഗ്രീസിലാണത്രേ ആദ്യത്തെ ജനാധിപത്യത്തിന്‌റെ മോഡലുണ്ടായത്. അന്ന് തത്വചിന്തകനായ സോക്രട്ടീസ് പറഞ്ഞത് കഴിവുളളവരെയാണ് ഭരിക്കാന്‍വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കുക എന്നാണ്. കഴിവുളളവരെ തെരഞ്ഞെടുക്കാനുളള കഴിവ് വോട്ട് ചെയ്യുന്ന ജനങ്ങള്‍ക്കുണ്ടാകണം എന്ന് ആ കാലത്ത് അദ്ദേഹം പറഞ്ഞു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഈ ഡെമോക്രസി കണ്ടുപിടിച്ചവനെ തൂക്കിക്കൊന്നിട്ട് അയാള്‍ ആത്മഹത്യ ചെയ്യുമായിരുന്നു.

കാരണം, രാഷ്ട്രീയത്തിലെ പെരുംകളളന്മാര്‍ക്ക് അവര്‍ മരിച്ച് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുളള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം. ഇന്ത്യയിലെ ഏറ്റവും വലിയ കളളന്മാരെ ഒരുചുക്കും ചെയ്യാന്‍ പറ്റാത്ത വ്യവസ്ഥിതിയാണ് ഇവിടെ. ഇതിനെ ഞാന്‍ ജനാധിപത്യം എന്നല്ല തെമ്മാടിപത്യം എന്നാണ് പറയുക. വളരെ ദയനീയമായ ചുറ്റുപാടിലാണ് നമ്മള്‍ ജീവിക്കുന്നത്. ഒരു കഴിവുമില്ലാത്ത, കളളന്മാരായ ആള്‍ക്കാര് ഇങ്ങനെ രാഷ്ട്രീയത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കട്ട് കട്ട് അവര്‍ നമ്മളെയും നശിപ്പിക്കും നാടിനെയും നശിപ്പിക്കും. ഈ ദുരിതം എന്നെങ്കിലും മാറും എന്ന പ്രതീക്ഷയോടെ ജീവിക്കാം എന്നല്ലാതെ മറ്റൊരു പ്രതീക്ഷയും നമുക്കില്ല. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളെ എടുത്തുപറയുന്നില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കണക്കാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 5 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More