ആര്‍ത്തവ അവധി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

ഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. അഭിഭാഷകനായ ശൈലേന്ദ്രമണി ത്രിപാഠിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ആര്‍ത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ആര്‍ട്ടിക്കിള്‍ പതിനാലിന്റെ ലംഘനമാണെന്നും ആര്‍ത്തവ വേദനയെ എല്ലാവരും അവഗണിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ആര്‍ത്തവ സമയത്ത് ഒരു സ്ത്രീ അനുഭവിക്കുന്ന വേദന ഹൃദയാഘാത സമയത്ത് ഒരാള്‍ അനുഭവിക്കുന്ന വേദനയ്ക്ക് തുല്യമാണെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ നടത്തിയ പഠനത്തെ ഉദ്ദരിച്ച് ശൈലേന്ദ്രമണി ഹര്‍ജിയില്‍ പറയുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആര്‍ത്തവ വേദന ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത കുറയ്ക്കുമെന്നും അത് അവരുടെ ജോലിയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിപാനന്‍, സൊമാറ്റോ, സ്വിഗി, ബൈജൂസ്, മാതൃഭൂമി, ഗോസൂപ്പ്, മാഗ്സ്റ്റര്‍, എആര്‍സി, ഇന്‍ഡസ്ട്രി തുടങ്ങിയ കമ്പനികള്‍ സ്ത്രീകള്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബിഹാറാണ്. യുഎസ്, ചൈന, തായ്‌വാന്‍, ഇന്തോനേഷ്യ, സൗത്ത് കൊറിയ, സ്‌പെയിന്‍, സാമ്പിയ തുടങ്ങിയ രാജ്യങ്ങള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്നുണ്ട്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More