നിങ്ങള്‍ക്ക് തണുക്കുമ്പോഴേ എനിക്ക് തണുക്കൂ; നിങ്ങള്‍ ധരിക്കുമ്പോഴേ ഞാന്‍ സ്വെറ്റര്‍ ധരിക്കൂ- രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഉത്തരേന്ത്യയിലെ അതിശൈത്യത്തിലും രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലുടനീളം ഒരു സ്വെറ്റര്‍ പോലും ധരിക്കാതെ നടക്കുന്നത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ടീ ഷര്‍ട്ട് മാത്രം ധരിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. മധ്യപ്രദേശില്‍ ഭാരത് ജോഡോ യാത്രക്കിടെ കണ്ടുമുട്ടിയ മൂന്ന് പെണ്‍കുട്ടികളാണ് അതിനുകാരണം എന്നാണ് രാഹുല്‍ പറയുന്നത്. 

രാഹുലിന്റെ വാക്കുകള്‍

എന്തുകൊണ്ടാണ് ഞാന്‍ ടീ ഷര്‍ട്ട് ധരിക്കുന്നത്. എനിക്ക് തണുപ്പ് അനുഭവപ്പെടുന്നില്ലേ എന്നൊക്കെയാണ് ആളകള്‍ ചോദിക്കുന്നത്. അതിനുളള കാരണം ഞാന്‍ പറയാം. കേരളത്തിലാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. അവിടെ ചൂടും ഈര്‍പ്പവുമുളള കാലാവസ്ഥയായിരുന്നു. മധ്യപ്രദേശിലേക്കെത്തിയപ്പോഴേക്ക് തണുപ്പ് വന്നുതുടങ്ങി. പദയാത്രക്കിടെ ഒരുദിവസം രാവിലെ മൂന്ന് പാവപ്പെട്ട കുട്ടികള്‍ എന്റെ അടുത്തേക്ക് വന്നു. അവരുടെ വസ്ത്രമെല്ലാം കീറിപ്പറിഞ്ഞതായിരുന്നു. ഫോട്ടോ എടുക്കാനായി അവര്‍ എന്നോട് ചേര്‍ന്ന് നിന്നു. അവരുടെ കൈ പിടിച്ചപ്പോള്‍ മൂവരും വിറയ്ക്കുകയായിരുന്നു. 

അതുപോലെ വിറയ്ക്കുന്ന ദിവസംവരെ ഞാന്‍ ടീഷര്‍ട്ട് മാത്രമേ ധരിക്കുകയുളളു എന്ന് അന്ന് തീരുമാനിച്ചു. ആ മൂന്ന് പെണ്‍കുട്ടികള്‍ക്കും ഒരു സന്ദേശം നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് തണുക്കുകയാണെങ്കില്‍ രാഹുല്‍ ഗാന്ധിക്കും തണുക്കും. നിങ്ങള്‍ക്ക് എന്ന് സ്വെറ്റര്‍ ധരിക്കാന്‍ സാധിക്കുമോ അന്ന് രാഹുല്‍ ഗാന്ധിയും സ്വെറ്റര്‍ ധരിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 5 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 6 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 22 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More