കാസര്‍ഗോഡ്: അഞ്ജുശ്രീ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് പൊലീസ്. പെണ്‍കുട്ടി വിഷം കഴിച്ച് മരിക്കാനുളള മാര്‍ഗങ്ങള്‍ ഫോണില്‍ സെര്‍ച്ച് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. അഞ്ജുശ്രീ മരണത്തിനുമുന്പ് എഴുതിയ കുറിപ്പും കണ്ടെടുത്തു. ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിനുപിന്നാലെ ഭക്ഷ്യവിഷബാധയേറ്റാണ് അഞ്ജുശ്രീ മരിച്ചതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്നും ശരീരത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടെന്നുമാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.
ശരീരത്തില്‍ എത്ര അളവില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന് മനസിലാക്കാനായി മൃതദേഹം രാസപരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പരിശോധനാഫലം വന്നതിനുശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാവുകയുളളു എന്നും പൊലീസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അഞ്ജുശ്രീ സ്വയം ജീവനൊടുക്കിയതാണ് എന്ന കാര്യം കുടുംബത്തിന് അറിയാമായിരുന്നെന്നും അത് മറച്ചുവയ്ച്ചതാണെന്നും പൊലീസിന് സംശയമുണ്ട്. ഭക്ഷ്യവിഷബാധയേറ്റാണ് പെണ്‍കുട്ടി മരണപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി കുടുംബം തന്നെയാണ് പരാതി നല്‍കിയത്. എന്നാല്‍, അഞ്ജുശ്രീ ആത്മഹത്യ ചെയ്തതാണെന്ന വിവരം പുറത്തറിയാതിരിക്കാന്‍ കുടുംബം തന്ത്രപരമായി നീങ്ങിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.