യുവജന കമ്മീഷന്‍ പദവി ലക്ഷ്യംവെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ; ചിന്താ ജെറോമിനെതിരെ പരിഹാസവുമായി ജോയ് മാത്യു

തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം ഒരുലക്ഷമാക്കി ഉയര്‍ത്തിയതിനുപിന്നാലെ പരിഹാസവുമായി നടന്‍ ജോയ് മാത്യു. ഗ്രേസ് മാര്‍ക്കിനും ഗ്രേഡ് കാര്‍ഡിനുമായി സമയം നഷ്ടപ്പെടുത്തുന്ന കുട്ടികള്‍ യുവജന കമ്മീഷന്‍ പദവി ലക്ഷ്യംവയ്ക്കുകയും ശോഭനമായ ഭാവി സ്വന്തമാക്കുകയും ചെയ്യൂ എന്നാണ് ജോയ് മാത്യു പറയുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

'ഗ്രേസ് മാര്‍ക്കിനുവേണ്ടിയും ഗ്രേഡ് കാര്‍ഡിനുവേണ്ടിയും ധന-സമയ-ഊര്‍ജ്ജങ്ങള്‍ നഷ്ടപ്പെടുത്തുന്ന കുട്ടികള്‍ യുവജന കമ്മീഷന്‍ ലക്ഷ്യംവെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ. പ്രാണരക്ഷാര്‍ത്ഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓര്‍മ്മയില്‍വെക്കുന്നത് നല്ലതാണ്'- ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുവജന കമ്മീഷന്‍ അധ്യക്ഷയായ ചിന്താ ജെറോമിന്റെ ശമ്പളം അമ്പതിനായിരം രൂപയില്‍നിന്ന് ഒരുലക്ഷമായാണ് ഉയര്‍ത്തിയത്. ഉയര്‍ത്തിയ ശമ്പളനിരക്ക് കണക്കാക്കി മുന്‍വര്‍ഷങ്ങളിലെ കുടിശിക നല്‍കണമെന്ന ആവശ്യവും ധനവകുപ്പ് അംഗീകരിച്ചു. ഇതോടെ ആറുവര്‍ഷത്തേക്ക് 36 ലക്ഷത്തോളം രൂപയാണ് കുടിശിക ഇനത്തില്‍ ചിന്തയ്ക്ക് ലഭിക്കുക. 

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് യുവജന കമ്മീഷന്‍ രൂപീകരിച്ചത്. ആര്‍ വി രാജേഷായിരുന്നു ആദ്യത്തെ ചെയര്‍മാന്‍. അന്ന് ചെയര്‍മാന് ശമ്പളം നിശ്ചയിച്ചിരുന്നില്ല. അമ്പതിനായിരം രൂപ താല്‍ക്കാലിക വേതനമായി നല്‍കണമെന്ന് മാത്രമായിരുന്നു ഉത്തരവ്. യുഡിഎഫ് കാലത്ത് ശമ്പളം നിശ്ചയിക്കാനുളള തീരുമാനം മന്ത്രിസഭയ്ക്ക് വിട്ടെങ്കിലും നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല. 2016-ലാണ് ചിന്താ ജെറോം അധ്യക്ഷയായത്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More