രാഹുല്‍ ഗാന്ധി രാജ്യത്തിനുവേണ്ടിയാണ് നടക്കുന്നത്; പ്രശംസയുമായി ആർ എസ് എസ് നേതാവ്

ലക്‌നൗ: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് ആർ എസ് എസ് നേതാവ്. ഭാരത് ജോഡോ യാത്ര പ്രശംസിക്കപ്പെടേണ്ട ഒന്നാണെന്നും ആര്‍ എസ് എസ് ഒരിക്കലും യാത്രയെ അപലപിച്ചിട്ടില്ലെന്നും അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു. രാഹുല്‍ ഗാന്ധി രാജ്യത്തിനുവേണ്ടിയാണ് നടക്കുന്നതെന്നും അതിനെ ഒരിക്കലും വിലകുറച്ചുകാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ് രാഹുല്‍ ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്ക്കും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. അതിനുപിന്നാലെയാണ് ചമ്പത്ത് റായുടെ പ്രതികരണം.

'രാജ്യത്തിനുവേണ്ടിയാണ് ആ യുവാവ് നടക്കുന്നത്. അദ്ദേഹത്തെ ഞാന്‍ അഭിനന്ദിക്കുകയാണ്. അതില്‍ തെറ്റൊന്നുമില്ല. ഞാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. ആര്‍എസ്എസ് ഒരിക്കലും ഭാരത് ജോഡോ യാത്രയെ അപലപിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി ഈ കഠിനമായ കാലാവസ്ഥയിലും രാജ്യത്തെ ഒന്നിപ്പിക്കാനായി നടക്കുകയാണ്. ഇത് അഭിനന്ദിക്കപ്പെടേണ്ടതുതന്നെയാണ്'- ചമ്പത്ത് റായ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭാരത് ജോഡോ യാത്ര വിജയിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും ഭഗവാന്‍ ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും രാഹുലിന്റെ കൂടെയുണ്ടാകുമെന്നുമാണ് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞത്. രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. 'നിങ്ങളുടെ ദൗത്യം വിജയിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതിനായി പ്രാര്‍ത്ഥിക്കുന്നു. ദീര്‍ഘായുസോടെ ഇരിക്കാന്‍ അനുഗ്രഹിക്കുന്നു. നിങ്ങള്‍ ജനങ്ങളുടെ താല്‍പ്പര്യത്തിനും അവരുടെ സന്തോഷത്തിനുംവേണ്ടി മഹത്തായ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടായിരിക്കട്ടെ'- ആചാര്യ സത്യേന്ദ്ര ദാസ് കത്തില്‍ പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 6 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 23 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More