ഡല്‍ഹി: കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതോടെ ജയിലിലേക്ക് മടങ്ങിയ ജെ എന്‍ യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ചിത്രം പങ്കുവെച്ച് നടി സ്വരാ ഭാസ്കര്‍. ഉമര്‍ അനീതിയെ പുഞ്ചിരികൊണ്ട് നേരിടുകയാണ് എന്നാണ് സ്വര ചിത്രത്തോടൊപ്പം ട്വിറ്ററില്‍ കുറിച്ചത്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് ഉമര്‍ ഖാലിദിന് ഡല്‍ഹി ഹൈക്കോടതി ഡിസംബര്‍ 23 മുതല്‍ ഏഴുദിവസത്തേക്ക് ജാമ്യം അനുവദിച്ചത്. ഡിസംബര്‍ 30-ന് കീഴടങ്ങണമെന്നായിരുന്നു കോടതി ഉത്തരവ്.
'സ്നേഹത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും നമ്മുടെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രസംഗിച്ചതിന്റെ പേരില്‍ ഈ ധീരനായ യുവാവ് ജയിലിലാണ്. ഇടക്കാല ജാമ്യം അവസാനിച്ചതോടെ ഉമര്‍ ഖാലിദ് വീണ്ടും ജയിലിലേക്ക് പോകുന്നു. അനീതിയെ അദ്ദേഹം പുഞ്ചിരിയോടെ നേരിടുന്നു'-എന്നാണ് സ്വരാ ഭാസ്കര്‍ ട്വിറ്ററില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ഉമര്‍ ഖാലിദിനെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തത്. 53 പേര് കൊല്ലപ്പെടുകയും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തിന്റെ ഗൂഢാലോചന നടത്തിയത് ഉമര്‍ ഖാലിദാണെന്നും അദ്ദേഹം കലാപത്തിന് ആഹ്വാനം ചെയ്തെന്നുമാണ് ഡല്‍ഹി പൊലീസ് ആരോപിക്കുന്നത്.