കശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു; ചീഫ് ജസ്റ്റിസിന് മെഹബൂബ മുഫ്തിയുടെ കത്ത്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ച് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. ജമ്മു കശ്മീരിലെ ജനങ്ങളുടെ അവസ്ഥ ജുഡീഷ്യറി മനസിലാക്കുന്നില്ലെന്നാണ് മെഹബൂബ മുഫ്തി ആരോപിക്കുന്നത്. കശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും അവര്‍ ക്രൂരമായി ആക്രമിക്കപ്പെടുകയാണെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

'രാജ്യത്തെ, പ്രത്യേകിച്ച് ജമ്മു കശ്മീരിലെ ആശങ്കാജനകമായ സാഹചര്യത്തെക്കുറിച്ച് ചീഫ് ജസ്റ്റിസിന് കത്തെഴുതി. നീതി ഉറപ്പാക്കാന്‍ അദ്ദേഹം ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു'-എന്നാണ് കത്ത് പങ്കുവെച്ചുകൊണ്ട് മെഹബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചത്.

'ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതും പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്നതുമായ അടിസ്ഥാന അവകാശങ്ങള്‍ ഇപ്പോള്‍ ആഢംബരമായി മാറി. 2019 മുതല്‍ കശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നതിനായി  ജമ്മു കശ്മീരിന്  നല്‍കിയ ഭരണഘടനാപരമായ ഉറപ്പുകള്‍ ഇപ്പോള്‍ ഭരണഘടനാ വിരുദ്ധമായി. രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും സാധാരണ പൗരന്മാരുമടക്കം ജയിലിലടയ്ക്കപ്പെട്ടു. നീതി ഉറപ്പാക്കാന്‍ ജുഡീഷ്യറിയുടെ ഇടപെടലുണ്ടാവണം'- മെഹബൂബ മുഫ്തി കത്തില്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ, അരുണാചല്‍ പ്രദേശില്‍ ചൈന നടത്തിയ അധിനിവേശത്തെയും മെഹബൂബ മുഫ്തി വിമര്‍ശിച്ചിരുന്നു. ചൈന അരുണാചല്‍ പ്രദേശിലെ ഭൂമി കൈവശപ്പെടുത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നത് ഖേദകരമാണെന്നാണ് മെഹബൂബ പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More