എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നത് ബിജെപിയില്‍നിന്നാണ് പഠിക്കുന്നത്- രാഹുല്‍ ഗാന്ധി

ഡല്‍ഹി: ബിജെപിയെ ഗുരുവായാണ് കാണുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലെന്ന് താന്‍ പഠിക്കുന്നത് ബിജെപിയില്‍നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ബിജെപി എത്രത്തോളം തങ്ങളെ ആക്രമിക്കുന്നുവോ അത്രത്തോളം അവരുടെ പ്രത്യയശാസ്ത്രം മനസിലാക്കാന്‍ സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു.

'ബിജെപി ഞങ്ങള്‍ക്കുനേരേ ആശയപരമായ ആക്രമണം നടത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം, അത് കോണ്‍ഗ്രസ് പാര്‍ട്ടിയെ അതിന്റെ പ്രത്യയശാസ്ത്രം മനസിലാക്കാന്‍ സഹായിക്കും. ബിജെപിയെ ഞാന്‍ എന്റെ ഗുരുവായാണ് കാണുന്നത്. അവര്‍ എനിക്ക്, ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് അവരുടെ പ്രവൃത്തികളിലൂടെ മനസിലാക്കിത്തരുന്നു'- രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭാരത് ജോഡോ യാത്ര ആരംഭിച്ചപ്പോള്‍ കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്കുളള ഒരു സാധാരണ പദയാത്ര എന്ന നിലയിലാണ് കണ്ടത് എന്നാല്‍, ഈ യാത്രയില്‍ ജനങ്ങളുടെ ശബ്ദവും വികാരങ്ങളുമുണ്ടെന്ന് താന്‍ തിരിച്ചറിഞ്ഞെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'ഭാരത് ജോഡോ യാത്രയുടെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണ്. ഞങ്ങള്‍ക്കൊപ്പം ചേരുന്നതില്‍നിന്ന് ആരെയും തടയില്ല. അഖിലേഷ് യാദവും മായാവതിയുമെല്ലാം എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ടുപോകുന്ന ഇന്ത്യയെയാണ് ആഗ്രഹിക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ പ്രത്യയശാസ്ത്രപരമായ ബന്ധമുണ്ട്'- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച യാത്ര തമിഴ്‌നാട്, കേരള, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ട് ഉത്തര്‍പ്രദേശിലാണ് എത്തിനില്‍ക്കുന്നത്. നിലവില്‍ ശൈത്യകാല അവധിയിലുളള യാത്ര ജനുവരി മൂന്നിന് ഉത്തര്‍പ്രദേശില്‍ പര്യടനം പുനരാരംഭിക്കും. ജനുവരി 26-ന് ജമ്മു കശ്മീരിലാണ് ഭാരത് ജോഡോ യാത്ര അവസാനിക്കുക.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 21 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More