ബംഗളുരു: ഉമ്മന്‍ചാണ്ടി മുന്പത്തേക്കാള് ഉന്മേഷവാനാണെന്ന് എം കെ രാഘവന് എംപി. ശബ്ദത്തിലും സംസാരിക്കുന്ന കാര്യങ്ങളിലും പഴയ ഊര്‍ജ്ജവും ആവേശവും അങ്ങനെ തന്നെ ഉണ്ടെന്നും പൂര്‍ണ്ണ ആരോഗ്യവാനായി കര്‍മ്മപഥത്തിലേക്ക് മടങ്ങിയെത്തട്ടെ എന്ന് നിറഞ്ഞ മനസോടെ പ്രാര്‍ത്ഥിക്കുന്നുവെന്നും എം കെ രാഘവന് പറഞ്ഞു. വിദഗ്ദ ചികിത്സയ്ക്കുശേഷം വിശ്രമിക്കുന്ന ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചതിനുശേഷമായിരുന്നു എംകെ രാഘവന്റെ പ്രതികരണം.
'ബഹുമാന്യനായ ഉമ്മന്‍ചാണ്ടി സാറിനെ ഇന്ന് ബാംഗ്ലൂരില്‍ സന്ദര്‍ശിച്ചു. ചികിത്സയ്ക്കുസേഷം വിശ്രമിക്കുന്ന അദ്ദേഹം മുന്‍പത്തേതിനേക്കാള്‍ ഉന്മേഷവാനാണ്. സംസാരിക്കുന്ന ശബ്ദത്തിലും കാര്യങ്ങളിലും പഴയ ഊര്‍ജ്ജവും ആവേശവും അങ്ങനെ തന്നെയുണ്ട്. പൂര്‍ണ്ണ ആരോഗ്യവാനായി കര്‍മ്മപഥത്തിലേക്ക് മടങ്ങിയെത്തട്ടെ എന്ന് നിറഞ്ഞ മനസോടെ പ്രാര്‍ത്ഥിക്കുന്നു'-എന്നാണ് എംകെ രാഘവന് എംപി ഉമ്മന്ചാണ്ടിക്കൊപ്പമുളള ചിത്രത്തിനൊപ്പം ഫേസ്ബുക്കില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
എഴുപത്തിയൊന്‍പതാം പിറന്നാള്‍ ആഘോഷത്തിനുപിന്നാലെ നവംബര്‍ ആറിനാണ് ഉമ്മന്‍ചാണ്ടി വിദഗ്ദ ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് പോയത്. ബര്‍ലിനിലെ ചാരിറ്റി ഹോസ്പിറ്റലില്‍വെച്ചായിരുന്നു ലേസര്‍ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ തൊണ്ടയ്ക്കായതിനാല് അദ്ദേഹത്തിന് ശബ്ദവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.