ഇഡി കേസിലും ജാമ്യം; സിദ്ദിഖ് കാപ്പന്‍ ജനുവരിയില്‍ ജയില്‍മോചിതനാവും

ഡല്‍ഹി: സിദ്ദിഖ് കാപ്പന്‍ ജനുവരി ആദ്യവാരം ജയില്‍മോചിതനാവും. ജനുവരി രണ്ടിന് വിധിപകര്‍പ്പ് ലഭിച്ചതിനുശേഷമാകും തുടര്‍നടപടികള്‍ ആരംഭിക്കുക. ജാമ്യവ്യവസ്ഥയുമായി ബന്ധപ്പെട്ട പൂര്‍ണ്ണവിവരങ്ങളും അതിനുശേഷം ലഭിക്കും. ഇന്നലെ വൈകുന്നേരത്തോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചത്. അലഹബാദ് കോടതിയുടെ ലക്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. യുഎപിഎ കേസില്‍ സെപ്റ്റംബര്‍ ഒന്‍പതിന് കാപ്പന് ജാമ്യം ലഭിച്ചിരുന്നു. ഇഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാലാണ് ജയില്‍മോചനം നീണ്ടുപോയത്. ഇഡി കേസിലും ജാമ്യം ലഭിച്ചതോടെ കാപ്പന്‍ ഉടന്‍ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

ഹത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച സ്ഥലത്തേക്ക് പോകുംവഴിയാണ് 2020 ഒക്ടോബര്‍ അഞ്ചിന് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം ഹത്രസില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയാണ് യുപി പൊലിസ് കാപ്പനെ അറസ്റ്റ് ചെയ്തത്. അക്കൗണ്ടിലെത്തിയ 45000 രൂപയുടെ ഉറവിടം വ്യക്തമാക്കാന്‍ കാപ്പന് സാധിച്ചില്ലെന്നാണ് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും അക്കൗണ്ടിലുളള പണം ഹത്രസില്‍ കലാപം സൃഷ്ടിക്കാനായാണ് സ്വീകരിച്ചതെന്നുമാണ് ഇഡിയുടെ വാദം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അതേസമയം, ഇഡി കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഭാര്യ റെയ്ഹാന സിദ്ദിഖ് പ്രതികരിച്ചു. വൈകി വന്ന നീതിയാണിതെന്നും ഒരുപാട് സന്തോഷമുണ്ടെന്നും റെയ്ഹാന പറഞ്ഞു. ജാമ്യ ഉത്തരവ് കയ്യില്‍കിട്ടിയാല്‍ മാത്രമേ മറ്റ് വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുളളു എന്നും യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച് നാലുമാസമായിട്ടും വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും റെയ്ഹാന കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 21 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More