ഭാരത് ജോഡോ യാത്ര ഇന്ത്യയെയും കോണ്‍ഗ്രസിനെയും ഒന്നിപ്പിക്കുന്നു- ജിഗ്നേഷ് മേവാനി

ഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ത്യയെയും കോണ്‍ഗ്രസിനെയും ഒന്നിപ്പിക്കുന്നുണ്ടെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. ഭാരത് ജോഡോ യാത്ര വലിയ വിജയമായെന്നും ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ യാത്രയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മേവാനിയുടെ പ്രതികരണം.

'ഭാരത് ജോഡോ യാത്ര വലിയ വിജയമായി എന്നാണ് നമുക്ക് കാണാനാവുന്നത്. ജനങ്ങളില്‍നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ പ്രതീക്ഷയുണ്ടാക്കുന്നതാണ്. യാത്ര എത്തിച്ചേരുന്ന ഇടങ്ങളിലെല്ലാം വലിയ ജനക്കൂട്ടമാണ് കോണ്‍ഗ്രസിനെ പിന്തുണച്ചുകൊണ്ട് ഒത്തുകൂടുന്നത്. കോണ്‍ഗ്രസിനെക്കുറിച്ച് ജനങ്ങള്‍ക്കുണ്ടായിരുന്ന മനോഭാവത്തിലും മാറ്റമുണ്ടായിട്ടുണ്ട്. മഹാത്മാഗാന്ധിയും അംബേദ്കറുമുള്‍പ്പെടെയുളള നേതാക്കള്‍ ഇത്തരത്തില്‍ യാത്രകളും സത്യാഗ്രഹങ്ങളും മാര്‍ച്ചുകളുമെല്ലാം നടത്തിയവരാണ്. അത് അവര്‍ക്ക് രാഷ്ട്രീയനേട്ടങ്ങളും ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. ഇത് കോണ്‍ഗ്രസിനും ബാധകമാണ്'- ജിഗ്നേഷ് മേവാനി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുമപ്പുറമാണ് ഭാരത് ജോഡോ യാത്രയെന്നും ജനങ്ങള്‍ക്കുമേലുളള സ്‌നേഹവും കരുതലും പ്രകടിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഭാഗത്തുനിന്നും സത്യസന്ധമായ ശ്രമം ഉണ്ടാകുന്നുണ്ടെന്നും ജിഗ്നേഷ് പറഞ്ഞു. 'ബിജെപിയുടെയും ആര്‍എസ്എസിന്റെയും അതിക്രമങ്ങള്‍മൂലം ജനങ്ങള്‍ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ഈ യാത്ര നടക്കുന്നത്. ജനങ്ങളോട് സ്‌നേഹത്തോടെയും കരുതലോടെയും പെരുമാറുക എന്നത് ചെറിയ കാര്യമല്ല. അതാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇപ്പോള്‍ ചെയ്യുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭാരത് ജോഡോ യാത്ര ഉണ്ടാക്കാന്‍ പോവുന്ന മാറ്റങ്ങളുടെ കാര്യത്തില്‍ എനിക്ക് പ്രതീക്ഷയുണ്ട്'- ജിഗ്നേഷ് മേവാനി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 19 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More