ജയ്പൂര്‍: ഹിന്ദി ഭാഷ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുളള ബിജെപിയുടെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുളളവരുമായി സംവദിക്കണമെങ്കില്‍ ഇംഗ്ലീഷ് അറിയണമെന്നും ഹിന്ദി പഠിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സ്കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെ എതിര്‍ക്കുന്ന ബിജെപി നേതാക്കള്‍ അവരുടെ മക്കളെ പഠിപ്പിക്കുന്നത് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണെന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിലെ ആല്‍വാറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'സ്കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കണമെന്ന് ബിജെപി നേതാക്കള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ബിജെപിയുടെ എല്ലാ നേതാക്കന്മാരുടെയും മക്കള്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പോകുന്നു. സത്യത്തില്‍, പാവപ്പെട്ട കര്‍ഷകരുടെയും തൊഴിലാളികളുടെയും മക്കള്‍ ഇംഗ്ലീഷ് പഠിക്കുന്നതിനോടും വലിയ വലിയ സ്വപ്നങ്ങള്‍ കാണുന്നതിനോടുമാണ് അവര്‍ക്ക് എതിര്‍പ്പ്'- രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കര്‍ഷകരുടെയും തൊഴിലാളികളുടെയുമെല്ലാം മക്കള്‍ അമേരിക്കക്കാരുടെ ഭാഷ പഠിച്ച് അവരുമായി മത്സരിച്ച് ജയിക്കുകയാണ് വേണ്ടതെന്നും രാജസ്ഥാനില്‍ പുതുതായി 1700 ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ തുറക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.