ശബരിമല: രഹനാ ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവുനല്‍കരുതെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. രഹന ഫാത്തിമ പലതവണ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നും മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ വീണ്ടും പ്രചരിപ്പിച്ചെന്നും കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ജാമ്യവ്യവസ്ഥയില്‍ ഇളവുതേടിയുളള രഹനയുടെ ഹര്‍ജി തളളണമെന്നും കേരളം ആവശ്യപ്പെട്ടു. ശബരിമലയില്‍ കയറാന്‍ ശ്രമിച്ചതിന് പത്തനംതിട്ട പൊലീസ് എടുത്ത കേസില്‍ ഹൈക്കോടതി നല്‍കിയ ജാമ്യത്തിലെ വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്നാവശ്യപ്പെട്ടാണ് രഹന സുപ്രീംകോടതിയെ സമീപിച്ചത്. അതിനെതിരെയാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2018-ല്‍ യുവതികള്‍ക്ക് ശബരിമലയില്‍ കയറാമെന്ന് സുപ്രീംകോടതി വിധി വന്നപ്പോള്‍ താന്‍ ശബരിമലയ്ക്ക് പോവുകയാണെന്ന അടിക്കുറിപ്പോടെ രഹന കറുത്ത വസ്ത്രം ധരിച്ച ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി പ്രവര്‍ത്തകരാണ് പത്തനംതിട്ട പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് രഹനയെ അറസ്റ്റ് ചെയ്‌തെങ്കിലും ഹൈക്കോടതി ജാമ്യമനുവദിക്കുകയായിരുന്നു. തുടര്‍ന്ന് രഹന തന്റെ യൂട്യൂബ് ചാനലില്‍  'ഗോമാതാ ഉലര്‍ത്ത്' എന്ന പേരില്‍ കുക്കറി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വീണ്ടും ബിജെപി പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചു. ഒരിക്കല്‍കൂടി അവസരം നല്‍കാമെന്നും ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങളുണ്ടാകരുതെന്നും ഹൈക്കോടതി അന്ന് രഹനയ്ക്ക താക്കീത് നല്‍കിയിരുന്നു.

Contact the author

Web Desk

Recent Posts

Political Desk 6 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 3 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More