സുപ്രീംകോടതിയില്‍നിന്നും നീതി ലഭിച്ചില്ലെങ്കില്‍ ജനങ്ങള്‍ എങ്ങോട്ടാണ് പോവുക; ഡല്‍ഹി വനിതാ കമ്മീഷന്‍

ഡല്‍ഹി: കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ ബില്‍ക്കിസ് ബാനു നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തളളിയതിനുപിന്നാലെ പ്രതികരണവുമായി ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍. സുപ്രീംകോടതിയില്‍നിന്നും നീതി ലഭിച്ചില്ലെങ്കില്‍ ജനങ്ങള്‍ എങ്ങോട്ടാണ് പോവുക എന്നാണ് സ്വാതി മലിവാള്‍ ചോദിക്കുന്നത്. 'ബില്‍ക്കിസ് ബാനുവിന്റെ ഹര്‍ജി സുപ്രീംകോടതി തളളി. ബില്‍ക്കിസ് 19 വയസുളളപ്പോഴാണ് കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. അവളുടെ മൂന്ന് വയസുളള മകളും കുടുംബാംഗങ്ങളും കൊല ചെയ്യപ്പെട്ടു. എന്നാല്‍, ഗുജറാത്ത് സര്‍ക്കാര്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു. സുപ്രീംകോടതിയില്‍നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ ജനങ്ങള്‍ മറ്റെവിടേക്കാണ് പോവുക'- സ്വാതി ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രതികളുടെ വിടുതല്‍ അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തളളിയത്. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഗുജറാത്ത് കലാപത്തിനിടെ തന്നെ ബലാത്സംഗം ചെയ്യുകയും മൂന്നുവയസുകാരിയായ മകളുള്‍പ്പെടെ കുടുംബത്തിലെ പതിനാല് അംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പതിനൊന്ന് പ്രതികളെയും ശിക്ഷാകാലാവധി കഴിയുന്നതിനുമുന്‍പേ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയെ ചോദ്യംചെയ്താണ് ബില്‍ക്കിസ് സുപ്രീംകോടതിയെ സമീപിച്ചത്.

Contact the author

National Desk

Recent Posts

National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More