മുന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ഭാരത് ജോഡോ യാത്രയില്‍

ജയ്പൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. രാജസ്ഥാനിലെ സവായ് മധോപൂരില്‍നിന്നാണ് അദ്ദേഹം യാത്രയില്‍ അണിചേര്‍ന്നത്. രാഹുല്‍ ഗാന്ധിക്കും സച്ചിന്‍ പൈലറ്റിനുമൊപ്പം നടന്നുനീങ്ങുന്ന രഘുറാം രാജന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 'മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നടന്നു. വിദ്വേഷത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കാന്‍ നിലകൊളളുന്നവരുടെ എണ്ണത്തിലെ വര്‍ധന അന്തിമ വിജയം നമുക്കാണ് എന്നതിന്റെ തെളിവാണ്'- എന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്. 

നരേന്ദ്രമോദി സര്‍ക്കാരിന്റെ സാമ്പത്തിക-സാമൂഹിക നയങ്ങളെ നിരന്തരം വിമര്‍ശിക്കുന്നയാളാണ് രഘുറാം രാജന്‍. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിന്നോട്ടുവലിച്ചുവെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. അതേസമയം, രഘുറാം രാജന്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് അമിത് മാള്‍വിയ രംഗത്തെത്തി. രഘുറാം രാജന്‍ അടുത്ത മന്‍മോഹന്‍ സിംഗായി സ്വയം വിഭാവനം ചെയ്യുകയാണെന്നും അദ്ദേഹം അവസരവാദിയാണെന്നുമാണ് അമിത് മാള്‍വിയ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര 2023 ജനുവരി 26-ന് ജമ്മു കശ്മീരിലാണ് അവസാനിക്കുക. നിലവില്‍ രാജസ്ഥാനിലൂടെ പര്യടനം നടത്തുന്ന യാത്രയില്‍ രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും മുന്‍ ഉദ്യോഗസ്ഥരും സിനിമാതാരങ്ങളുമുള്‍പ്പെടെ നിരവധി പേര്‍ ഇതിനകം അണിനിരന്നിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 6 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 23 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More