ആന്റണി രാജു ചതിയന്‍, ജയിപ്പിച്ചത് തെറ്റായിപ്പോയി- ലത്തീന്‍ സഭ

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനിടെ മന്ത്രി ആന്റണി രാജുവിനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ സഭ. ആന്റണി രാജു ചതിയനാണെന്നും അദ്ദേഹത്തെ വിജയിപ്പിച്ചത് തെറ്റായിപ്പോയെന്നും വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡീഷ്യസ് ഡിക്രൂസ് പറഞ്ഞു. വിഴിഞ്ഞം പ്രശ്‌നത്തില്‍ മന്ത്രി ലത്തീന്‍ സഭയ്‌ക്കൊപ്പം നിന്നില്ലെന്നും ഇനിയൊരു തെരഞ്ഞെടുപ്പ് വന്നാല്‍ അദ്ദേഹത്തിന് കെട്ടിവച്ച പണംപോലും ലഭിക്കില്ലെന്നും ഫാദര്‍ പ്രതികരിച്ചു. വിഴിഞ്ഞത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആന്റണി രാജു ഏതോ സ്വപ്‌നലോകത്താണ് ജീവിക്കുന്നത്. അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാനായി ഞങ്ങള്‍ രാവും പകലും നടന്നിട്ടുണ്ട്. പക്ഷെ ഞങ്ങളെ അദ്ദേഹം ചതിച്ചു. തെരഞ്ഞെടുപ്പ് ജയിച്ചുവന്ന് ആദ്യം നടത്തിയ പ്രസ്താവന തന്നെ ഞങ്ങള്‍ക്കെതിരായിരുന്നു. ആന്റണി രാജുവിനെ ജയിപ്പിച്ചത് നിര്‍ഭാഗ്യകരമായിപ്പോയി. ഞങ്ങളെ അനുകൂലിച്ച് ഒരുവാക്കുപോലും പറയാത്തയാളാണ് അദ്ദേഹം. മന്ത്രിക്കസേര എന്നും കൂടെയുണ്ടാകുമെന്നാണ് വിചാരം. പക്ഷെ, ഇനിയൊരു തെരഞ്ഞെടുപ്പുവന്നാല്‍ കെട്ടിവച്ച കാശുപോലും കിട്ടാത്ത രീതിയില്‍ അദ്ദേഹം തകര്‍ന്ന് തരിപ്പണമാകും'-ഫാദര്‍ തിയോഡീഷ്യസ് ഡിക്രൂസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിഴിഞ്ഞത്ത് ബോധപൂര്‍വ്വം കലാപം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ആന്റണി രാജു ആരോപിച്ചിരുന്നു. 'പൊലീസിന്റെയും സര്‍ക്കാരിന്റെയും ആത്മസംയമനത്തെ ദൗര്‍ബല്യമായി കാണരുത്. യാഥാര്‍ത്ഥ്യ ബോധത്തോടെ പെരുമാറാന്‍ സമരക്കാര്‍ തയാറാവണം. സമരം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്'-എന്നാണ് മന്ത്രി ആന്റണി രാജു പറഞ്ഞത്.
Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More