സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര തടയുമെന്ന് ഭീഷണി

ജയ്പൂര്‍: സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്ര തടയുമെന്ന് ഗുര്‍ജാര്‍ നേതാവ് വിജയ് സിംഗ് ബെയ്ന്‍സ്ല. 'നിലവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുളള സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കി. അവസാനിക്കുന്ന ഒരു വര്‍ഷം സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണം. സച്ചിനെ മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ രാഹുല്‍ ഗാന്ധി, നിങ്ങള്‍ക്ക് സ്വാഗതം. അല്ലാത്തപക്ഷം ഞങ്ങള്‍ എതിര്‍ക്കും'-എന്നാണ് വിജയ് സിംഗ് ബെയ്ന്‍സ്ല പറഞ്ഞത്. ഗുര്‍ജാര്‍ അരക്ഷന്‍ സംഘര്‍ഷ് സമിതി നേതാക്കള്‍ യാത്ര തടയാനുളള തയാറെടുപ്പുകള്‍ നടത്തുമെന്നും വിജയ് സിംഗ് മുന്നറിയിപ്പ് നല്‍കി. 

'രാഹുല്‍ ഗാന്ധി രാജസ്ഥാനിലേക്ക് വരുമ്പോള്‍ ഗുര്‍ജാര്‍ സമുദായത്തില്‍നിന്നുളള മുഖ്യമന്ത്രിയുണ്ടാവണം. അല്ലെങ്കില്‍ അദ്ദേഹം ഈ വിഷയത്തില്‍ മറുപടി നല്‍കണം. 2018-ല്‍ ഞങ്ങള്‍ എംഎല്‍എ ഉണ്ടാവാനല്ല വോട്ട് ചെയ്തത്. ഗുര്‍ജാര്‍ സമുദായത്തില്‍നിന്ന് മുഖ്യമന്ത്രിയുണ്ടാവാനാണ് വോട്ട് ചെയ്തത്. നിങ്ങള്‍ അദ്ദേഹത്തെ എംഎല്‍എ ആക്കി. പക്ഷെ എപ്പോഴാണ് മുഖ്യമന്ത്രിയാക്കുക? ഞങ്ങള്‍ക്ക് ഒരു മുഖ്യമന്ത്രി വേണം രാഹുല്‍ ജീ'- വിജയ് സിംഗ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുര്‍ജാര്‍ സമുദായാംഗമാണ് സച്ചിന്‍ പൈലറ്റ്. രാജസ്ഥാന്‍ ജനസംഖ്യയുടെ ആറുശതമാനവും ഗുര്‍ജാര്‍ സമുദായമാണ്. സംസ്ഥാനത്തെ നാല്‍പ്പതിലധികം സീറ്റുകളില്‍ ഗുര്‍ജാറുകള്‍ക്ക് സ്വാധീനമുണ്ട്. മാത്രമല്ല, ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന ജില്ലകളെല്ലാം ഗുര്‍ജാര്‍ സമുദായത്തിന് മേല്‍ക്കയ്യുളളവയാണ്. ഡിസംബര്‍ മൂന്നിനാണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെത്തുക. 20 ദിവസമാണ് യാത്ര സംസ്ഥാനത്ത് പര്യടനം നടത്തുക. ജലവാര്‍, ബുണ്ടി, അല്‍വാര്‍, ദൗസ, കോട്ട തുടങ്ങിയ സ്ഥലങ്ങളിലൂടെ ഭാരത് ജോഡോ യാത്ര കടന്നുപോകും.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More