ശരത് പവാറും ആദിത്യ താക്കറെയും വെളളിയാഴ്ച്ച ഭാരത് ജോഡോ യാത്രയുടെ ഭാഗമാവും

മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷന്‍ ശരത് പവാറും മഹാരാഷ്ട്ര മുന്‍ മന്ത്രിയും ശിവസേന നേതാവുമായ ആദിത്യാ താക്കറെയും ഭാരത് ജോഡോ യാത്രയുടെ ഭാഗമാവും. നവംബര്‍ പതിനൊന്നിനാണ് (വെളളിയാഴ്ച്ച) ഇരുവരും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുക. മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് അശോക് ചവാനാണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, എന്‍സിപി നേതാക്കളായ സുപ്രിയാ സുലെ, ജയന്ത് പാട്ടീല്‍, ജിതേന്ദ്ര അവാദ് എന്നിവര്‍ നാളെ പദയാത്രയുടെ ഭാഗമാകുമെന്നും അശോക് ചവാന്‍ പറഞ്ഞു.

തിങ്കളാഴ്ച്ച വൈകുന്നേരമാണ് ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയില്‍ പ്രവേശിച്ചത്. 15 ദിവസമാണ് യാത്ര മഹാരാഷ്ട്രയില്‍ പര്യടനം നടത്തുക. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ 15 അസംബ്ലി മണ്ഡലങ്ങളിലൂടെയും 6 പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെയുമാണ്  യാത്ര കടന്നുപോവുക. തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലേക്ക് പ്രവേശിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര കശ്മീരിലാണ് അവസാനിക്കുക. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന യാത്രയ്ക്ക് രാജ്യത്തുടനീളമുളള രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും സാമൂഹ്യ സംഘടനകളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. മഹാരാഷ്ട്രയില്‍ എന്‍സിപിയും ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും യാത്രയുടെ ഭാഗമാവാന്‍ തീരുമാനിച്ചത് ഭാരത് ജോഡോ യാത്രയുടെ രാഷ്ട്രീയ പ്രാധാന്യം വര്‍ധിപ്പിക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 16 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More