വീട്ടില്‍ അതിക്രമിച്ച് കയറിയതും വനിതാ ഡോക്ടറെ ആക്രമിച്ചതും സന്തോഷ് തന്നെ; സ്ഥിരീകരിച്ച് പൊലീസ്

തിരുവനന്തപുരം: മ്യൂസിയം വളപ്പില്‍ ഡോക്ടറോട് ലൈംഗികാതിക്രമം കാണിച്ചതും കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയതും സന്തോഷ് തന്നെയാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. മ്യൂസിയം കേസിലെ പരാതിക്കാരിയായ ഡോക്ടര്‍ സന്തോഷിനെ തിരിച്ചറിഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് അറസ്റ്റിലായ സന്തോഷ്. കുറവന്‍കോണത്ത് വീട് ആക്രമിച്ച കേസില്‍ ഇയാളെ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം കേസില്‍ ഇയാളുടെ പങ്ക് സംശയിച്ചതിനാല്‍ പരാതിക്കാരിയെ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തുകയായിരുന്നു.

ഒക്ടോബര്‍ ഇരുപത്തിയാറിനാണ് പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടര്‍ക്കുനേരേ സന്തോഷ് ലൈംഗികാതിക്രമം നടത്തിയത്. അന്നുപുലര്‍ച്ചേയാണ് ഇയാള്‍ കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ സഞ്ചരിച്ച കാറിന്റെ നമ്പര്‍ കണ്ടെത്താനായതാണ് കേസില്‍ വഴിത്തിരിവായത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, വാട്ടര്‍ അതോറിറ്റി കരാര്‍ ജീവനക്കാരനായ സന്തോഷിനെ പുറത്താക്കാന്‍ ജലവിഭവ വകുപ്പ് എച്ച് ആര്‍ വിഭാഗത്തിന് നിര്‍ദേശം നല്‍കി. മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലായിരുന്നു സന്തോഷിന്റെ ജോലി. ഓഫീസിലെ ജീവനക്കാരന്‍ ഇത്തരമൊരു കേസില്‍ പ്രതിയായത് മന്ത്രിക്കും ഓഫീസിനും നാണക്കേടായ സാഹചര്യത്തിലാണ് സന്തോഷിനെ പിരിച്ചുവിടാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 22 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More