രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രോഹിത് വെമുലയുടെ അമ്മ

ഹൈദരാബാദ്: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ദളിത് വിവേചനം മൂലം ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ്. തെലങ്കാനയിലെ ഷംസാബാദില്‍വെച്ചാണ് രാധിക വെമുല രാഹുല്‍ ഗാന്ധിക്കൊപ്പം നടന്ന് ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചത്.

സാമൂഹിക വിവേചനത്തിനും അനീതിക്കുമെതിരായ തന്റെ പോരാട്ടത്തിന്റെ പ്രതീകമാണ് രോഹിത് വെമുലയെന്നും രോഹിതിന്റെ അമ്മ ഭാരത് ജോഡോ യാത്രയുടെ ഭാഗമായതോടെ ലക്ഷ്യത്തിലേക്കുളള ചുവടുകള്‍ക്ക് പുത്തന്‍ ഊര്‍ജ്ജവും മനസിന് കരുത്തും ലഭിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാധിക വെമുലയ്‌ക്കൊപ്പമുളള ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

2016 ജനുവരി പതിനേഴിനാണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത്. എബിവിപി നേതാവ് സുശീല്‍ കുമാറിനെ മര്‍ദ്ദിച്ചു എന്നാരോപിച്ച് രോഹിത്തടക്കം അഞ്ചുപേരെ യൂണിവേഴ്‌സിറ്റി സസ്‌പെന്‍ഡ് ചെയ്തിരുന്നു. യൂണിവേഴ്‌സിറ്റിയുടെ നടപടിക്കെതിരെ 12 ദിവസം രാപ്പകല്‍ സമരം ചെയ്തതിനുശേഷമായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്. വെമുലയുടെ മരണം രാജ്യത്തെ സർവ്വകലാശാലകളിൽ വലിയ പ്രതിഷേധമുയർത്തി.

ജാതി വ്യവസ്ഥയുടെ പേരിലുള്ള കൊലപാതകമാണ് വെമുലയുടെ മരണമെന്ന് ആരോപണം ഉയർന്നു. രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ വലിയ പ്രതിഷേധമുയർന്നു. രോഹിത്തിന്‍റെ അമ്മ രാധിക വെമുല സർവ്വകലാശാലകളിലെ സമരത്തിന്‍റെ പ്രതീകമായി മാറി. ജാതി ഉച്ചനീതങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി രാധിക വെമുല സമര രംഗത്ത് ഇപ്പോഴും സജീവമാണ്. 

Contact the author

National Desk

Recent Posts

National Desk 10 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 11 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More