അത്രമേല്‍ അപഹസിക്കപ്പെട്ടിട്ടും രാഹുല്‍ ഗാന്ധി വര്‍ഗീയതയുടെ വക്താവായില്ല- സ്വരാ ഭാസ്കർ

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ബോളിവുഡ് നടി സ്വരാ ഭാസ്‌കര്‍. രാജ്യത്തിന്റെ നിലവിലെ സാഹചര്യം മനസിലാക്കിയാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തിപരമായ ആക്രമണങ്ങളും പരിഹാസങ്ങളും നേരിടേണ്ടിവന്നിട്ടും അദ്ദേഹം വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താവായില്ലെന്നും സ്വരാ ഭാസ്‌കര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

'തുടരെത്തുടരെയുളള തെരഞ്ഞെടുപ്പ് തോല്‍വികള്‍, അധിക്ഷേപ ട്രോളുകള്‍, വ്യക്തിപരമായ ആക്രമണങ്ങള്‍, പാര്‍ട്ടിയെ മുന്നോട്ടുനയിക്കുന്നതിലുളള അമാന്തത്തെക്കുറിച്ചുളള തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍... എല്ലാം നേരിടേണ്ടിവന്നിട്ടും രാഹുല്‍ ഗാന്ധി വര്‍ഗീയതയുടെയോ വൈകാരിക രാഷ്ട്രീയത്തിന്‌റോ വക്താവായിട്ടില്ല. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഭാരത് ജോയോ യാത്ര പോലുളള ശ്രമങ്ങള്‍ പ്രശംസനീയമാണ്'- സ്വരാ ഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, ഭാരത് ജോഡോ യാത്ര ഇപ്പോള്‍ തെലങ്കാനയിലാണ് പര്യടനം നടത്തുന്നത്. പതിനൊന്ന് ദിവസത്തില്‍ 19 നിയമസഭാ മണ്ഡലങ്ങളിലൂടെയും ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും യാത്ര കടന്നുപോകും. തുടര്‍ന്ന് നവംബര്‍ ഏഴിന് മഹാരാഷ്ട്രയിലേക്ക് പ്രവേശിക്കും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3571 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പദയാത്ര നടക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 12 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More