ആരോപണത്തിന്റെ പേരിലാണ് ജയിലില്‍ കിടന്നത്, സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം- എം ശിവശങ്കര്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട തന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. സസ്‌പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ കേന്ദ്ര അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും തന്റെ വാദം കേട്ടില്ലെന്നും ശിവശങ്കര്‍ പറഞ്ഞു. സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌നാ സുരേഷിനെ നിയമിച്ചതില്‍ അഖിലേന്ത്യാ സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമുണ്ടെന്ന് കണ്ടെത്തിയതോടെ 2020 ജൂലൈ പതിനേഴിനാണ് ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

'2020 ജൂലൈ ഏഴിന് അവധിക്ക് അപേക്ഷിച്ചിരുന്നു. അന്ന് ഒരു വര്‍ഷത്തേക്ക് അവധിയില്‍ പോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതാണ്. പിന്നീട് അവധി റദ്ദാക്കി തന്നെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. നേരത്തെ അനുവദിച്ച അവധി റദ്ദാക്കിയതും സസ്‌പെന്‍ഡ് ചെയ്തതും ബാഹ്യഇടപെടലുകള്‍ മൂലമാണ്. മാധ്യമങ്ങളുടെ കോലാഹലങ്ങള്‍ അവസാനിപ്പിക്കാനും തൃപ്തിപ്പെടുത്താനുമായി നിരപരാധിയായ എന്നെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു'- എം ശിവശങ്കര്‍ ഹര്‍ജിയില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സ്വര്‍ണക്കടത്തുകേസില്‍ ആരോപണങ്ങളുടെ പേരിലാണ് താന്‍ ജയിലില്‍ കിടന്നതെന്നും കുറ്റം ചെയ്‌തെന്ന് കണ്ടെത്താന്‍ എന്‍ ഐ എയ്ക്ക് സാധിച്ചിട്ടില്ലെന്നും ശിവശങ്കര്‍ പറഞ്ഞു. 2020 ജൂലൈ പതിനേഴ് മുതല്‍ 2022 ജനുവരി ഒന്നുവരെയുളള സസ്‌പെന്‍ഷന്‍ കാലാവധി റദ്ദാക്കി, സസ്‌പെന്‍ഷന്‍ കാലം സര്‍വ്വീസ് കാലയളവായി കണക്കാക്കണമെന്നും ശിവശങ്കര്‍ ആവശ്യപ്പെടുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 5 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More