ട്വന്റി 20 മത്സരം നടന്ന മെല്‍ബണ്‍ ഗ്രൗണ്ടിലും ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ

ഒസ്‌ട്രേലിയ: ഇന്ത്യ-പാക് ട്വന്റി-20 ലോകകപ്പ് മത്സരം നടന്ന മെല്‍ബണില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പിന്തുണച്ച് പോസ്റ്റര്‍. മെല്‍ബണ്‍ ഗ്രൗണ്ടിലെ തിങ്ങി നിറഞ്ഞ ഗാലറിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭാരത് ജോഡോ യാത്രയുടെ പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തെലങ്കാനയില്‍നിന്നുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പദയാത്രയുടെ പോസ്റ്റര്‍ ഉയര്‍ത്തി പിന്തുണ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെല്‍ബണില്‍ പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം എം കെ രാഘവന്‍ എംപി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 

'അവസാന പന്തുവരെയും പോരാടണം. ജയിക്കില്ലെന്ന് തോന്നുന്നിടത്ത് നിന്ന് കൂടുതല്‍ കരുത്തോടെ, സമ്മര്‍ദ്ദങ്ങളെ അതിജയിച്ച് ഒടുവില്‍ വിജയതീരമണയണം. ടീം ഇന്ത്യക്കും വിരാട് കോഹ്ലിക്കും അഭിനന്ദനങ്ങള്‍. മെല്‍ബണിലെ ട്വന്റി 20 വേള്‍ഡ് കപ്പ് മത്സര വേദിയില്‍ ഇന്ത്യ- പാക് മത്സരത്തിലും ഭാരത് ജോഡോ യാത്ര പോസ്റ്ററുമായി തെലങ്കാനയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇന്ത്യയെ തിരിച്ചുപിടിക്കാനുളള പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കുകതന്നെ ചെയ്യും'-എന്നാണ് എം കെ രാഘവന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അതേസമയം, കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ആന്ധ്രപ്രദേശിലെ പദയാത്ര പൂര്‍ത്തിയാക്കി തെലങ്കാനയിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്. യാത്രയിലുടനീളം വന്‍ ജനാവലിയാണ് രാഹുലിനെ കാത്തുനില്‍ക്കുന്നത്. ദീപാവലി പ്രമാണിച്ച് 26 വരെ ഭാരത് ജോഡോ യാത്രയ്ക്ക് അവധിയാണ്. ഒക്ടോബര്‍ 26-ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും. തുടര്‍ന്ന് 27-ന് ഭാരത് ജോഡോ യാത്ര തെലങ്കാനയില്‍നിന്ന് വീണ്ടും ആരംഭിക്കും.

Contact the author

Nationa Desk

Recent Posts

National Desk 7 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 8 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More