കേരളവും തമിഴ്‌നാടും കര്‍ണാടകയും കടന്ന് ഭാരത് ജോഡോ യാത്ര ആന്ധ്രയിലേക്ക്

ഹൈദരാബാദ്: കേരളവും തമിഴ്‌നാടും കര്‍ണാടകയും കടന്ന് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര ആന്ധ്രയിലേക്ക്. 22 ദിവസത്തെ കര്‍ണാടക പര്യടനത്തിനുശേഷമാണ് പദയാത്ര ആന്ധ്രയിലേക്ക് കടക്കുന്നത്. മൂന്നുദിവസമാണ് ആന്ധ്രയില്‍ ഭാരത് ജോഡോ യാത്ര പര്യടനം നടത്തുക. അതിനുശേഷം തെലങ്കാനയിലേക്ക് കടക്കും. ഒക്ടോബര്‍ 19-ന് ഉച്ചയ്ക്ക് ഒരുമണിയോടെ ആന്ധ്രപ്രദേശിലെ അഡോണിയില്‍വെച്ച് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഒക്ടോബര്‍ 24,25,26 ദിവസങ്ങളില്‍ ഭാരത് ജോഡോ യാത്രയ്ക്ക് അവധിയാണ്. ദീപാവലി കണക്കിലെടുത്താണ് അവധി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3571 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പദയാത്ര നടക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ ആരംഭിച്ച യാത്ര മൂന്നുദിവസങ്ങള്‍ക്കുശേഷം സെപ്റ്റംബര്‍ പതിനൊന്നിനാണ് കേരളത്തില്‍ പ്രവേശിച്ചത്. പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസമാണ് യാത്ര കേരളത്തില്‍ പര്യടനം നടത്തിയത്. സെപ്റ്റംബര്‍ 29-ന് ഭാരത് ജോഡോ കര്‍ണാടകയില്‍ പ്രവേശിച്ചു. 

'ഭാരത് ജോഡോ യാത്ര ആരംഭിച്ച് 41-ാം ദിവസം ആന്ധ്രാപ്രദേശിലേക്ക് കടക്കുകയാണ്. അടുത്ത മൂന്നുദിവസങ്ങളില്‍ ആന്ധ്രയിലെ കര്‍ഷകര്‍, ആദിവാസികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുമായി സംവദിക്കും'-കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 14 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More