എല്‍ദോസ് എവിടെയാണെന്ന് അറിയില്ല; വിശദീകരണത്തിന് സമയം അനുവദിച്ചിട്ടുണ്ട് - വി ഡി സതീശന്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ എവിടെയാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്‍ദോസ് എവിടെയാണെന്ന് അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളി വിഷയത്തില്‍ പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അക്കാര്യം കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. എം എല്‍ എയോട് രണ്ടാമതും വിശദീകരണം തേടിയിട്ടുണ്ടെന്നും വരുന്ന വ്യാഴാഴ്ച വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ബലാത്സംഗക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്തിനുപിന്നാലെയാണ് കെ പി സി സി നേതൃത്വം എല്‍ദോസിനോട് വിശദീകരണം തേടിയത്.

കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ രംഗത്തെത്തിയിരുന്നു. ബലാത്സംഗക്കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പളളിയെ ഒളിവില്‍ താമസിപ്പിക്കുന്നത് കെ സുധാകരനാണെന്ന് എം വി ഗോവിന്ദന്‍റെ ആരോപണം. 'എല്‍ദോസിനെതിരെ കൃത്യമായ തെളിവുകളുണ്ട്. കെ സുധാകരന്റെ അറിവോടെയാണ് എല്‍ദോസ് ഒളിവില്‍ കഴിയുന്നത്. എം എല്‍ എയുടെ രാജിയിലല്ല. ജയിലിലാണ് കേസ് അവസാനിക്കുക'- എംവി ഗോവിന്ദന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. വധശ്രമക്കേസും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. 307, 354 ആ വകുപ്പുകള്‍ എംഎല്‍എക്കെതിരെ ചുമത്തി. പുതിയ വകുപ്പുകള്‍ ചേര്‍ത്തുള്ള റിപ്പോര്‍ട്ട് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കി. 

Contact the author

Web Desk

Recent Posts

Political Desk 6 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 3 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More