കാണുന്നവര്‍ക്കെല്ലാം മെമ്പര്‍ഷിപ്പ് കൊടുക്കുകയും ബ്രാഞ്ച് സെക്രട്ടറിയാക്കുകയും ചെയ്യുന്നതിന്റ ദൂഷ്യഫലമാണ് സിപിഎം അനുഭവിക്കുന്നത്- എം വി ഗോവിന്ദന്‍

വടക്കഞ്ചേരി: കാണുന്നവര്‍ക്കെല്ലാം മെമ്പര്‍ഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാര്‍ക്‌സിസ്റ്റ് ആവണമെങ്കില്‍ സാമാന്യപ്രത്യയശാസ്ത്ര ബോധവും വൈരുദ്ധ്യാത്മക ഭൗതികവാദത്തെക്കുറിച്ചുളള ബോധവും വേണമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്താണെന്നും അതിന്റെ ചരിത്രം എന്താണെന്നും അറിഞ്ഞ് സംഘടനാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോള്‍ മാത്രമേ ഒരാള്‍ കമ്മ്യൂണിസ്റ്റാവുകയുളളു എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാലക്കാട് വടക്കഞ്ചേരി ഏരിയാ കമ്മിറ്റി ആരംഭിച്ച ഇഎംഎസ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കാണുന്നവര്‍ക്കെല്ലാം മെമ്പര്‍ഷിപ്പ് കൊടുക്കുക. ചിലപ്പോള്‍ ബ്രാഞ്ച് സെക്രട്ടറിയാക്കുക. ചിലപ്പോ ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ആക്കുക. എന്നിട്ട് സാമൂഹ്യജീവിതത്തിന്റെ, അര്‍ത്ഥ ശാസ്ത്രത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ, വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ഒരംശം പോലും സ്വയം ജീവിതത്തില്‍ പകര്‍ത്താതിരിക്കുക. ശുദ്ധ അസംബന്ധത്തിലേക്ക്, അന്ധവിശ്വാസത്തിലേക്ക്, തെറ്റായ നിലപാടിലേക്ക് വഴുതി മാറുക. അതെല്ലാം പിന്നീട് കമ്മ്യൂണിസ്റ്റാണ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറാണ് എന്ന പേരുദോഷം നമ്മള്‍ കേള്‍ക്കാനിടവരിക. ഇതൊക്കെയാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതും കേട്ടുകൊണ്ടിരിക്കുന്നതും'-എന്നാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്.

പത്തനംതിട്ട ഇലന്തൂരിലെ നരബലിക്കേസില്‍ പ്രതിയായ ഭഗവല്‍ സിംഗ് സിപിഎം പ്രവര്‍ത്തകനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു എംവി ഗോവിന്ദന്റെ പരാമര്‍ശം.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 21 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More