മൗലികാവകാശങ്ങൾക്ക് വേണ്ടിയുള്ള സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യവിരുദ്ധം; ദയാ ബായിക്ക് പിന്തുണയുമായി വി ഡി സതീശന്‍

ദുരിതം അനുഭവിക്കുന്നവരുടെ മൗലികാവകാശങ്ങൾക്ക് വേണ്ടിയുള്ള  സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമരക്കാരുമായി അടിയന്തിരമായി ചർച്ച നടത്താൻ തയാറാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയോട് ഫോണിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യത്വപരമായ സമീപനം സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർ നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ  അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാ ബായിയെ സമരപന്തലിൽ സന്ദർശിച്ചു. സമാനതകളില്ലാത്ത  ആരോഗ്യ പ്രശ്നങ്ങളാണ് കാസർകോടുകാർ ഇന്നും അനുഭവിക്കുന്നത്. നിസഹായരായ അമ്മമാർ സമരം നടത്തിയെങ്കിലും അജ്ഞാത രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഉൾപ്പെടെ ജില്ലയിൽ മതിയായ ചികിത്സാ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല.

എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വിദഗ്ധ ചികിത്സാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ദയാ ഭായിയുടെ നേതൃത്വത്തിൽ സമരം ചെയ്യുന്നത്. എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിന് വർഷത്തിലൊരിക്കൽ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന സർക്കാർ തീരുമാനവും പാലിക്കപ്പെട്ടിട്ടില്ല. ദുരിതം അനുഭവിക്കുന്ന ഒരു ജനവിഭാഗത്തിൻ്റെ മൗലികാവകാശങ്ങൾക്ക് വേണ്ടിയുള്ള ഈ സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. സമരക്കാരുമായി അടിയന്തിരമായി ചർച്ച നടത്താൻ തയാറാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയോട് ഫോണിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യത്വപരമായ സമീപനം സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 17 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More