ബംഗളുരു: മതേതരത്വമാണ് ഇന്ത്യയുടെ കരുത്തെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിരവധി മതങ്ങളുടെയും ഭാഷകളുടെയും സംസ്കാരങ്ങളുടെയും സംഗമമാണ് ഇന്ത്യയെന്നും അത് സംരക്ഷിക്കപ്പെടണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഭാരത് ജോഡോ യാത്ര നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയില്‍ നാലാം ദിനപര്യടനം നടത്തുകയാണ് അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ക്ഷേത്രവും മസ്ജിദും പളളിയും ഗുരുദ്വാരയുമെല്ലാം നല്‍കുന്നത് ഒരേ സന്ദേശമാണ്. സ്നേഹം, അനുകമ്പ, സമാധാനം, സാഹോദര്യം എന്നിവയാണ് അവ. നമ്മുടെ രാജ്യം വിവിധ മതങ്ങളുടെയും ഭാഷകളുടെയും സംസ്കാരങ്ങളുടെയും സംഗമമാണ്. അതാണ് ഇന്ത്യയുടെ സൗന്ദര്യം. ഈ വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി. ആ ശക്തി ഇന്ന് ആക്രമിക്കപ്പെടുകയാണ്. ഇപ്പോള്‍ നാം നമ്മുടെ ഇന്ത്യയെ സംരക്ഷിക്കേണ്ടതുണ്ട്. ഭാരത് ജോഡോ യാത്ര എല്ലാ മതവിഭാഗങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്ക്കുംവേണ്ടിയാണ്. നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് ഇന്ത്യയെ ഒന്നിച്ചുചേര്‍ക്കാം'-രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, കര്‍ണാടകയില്‍ വന്‍ സ്വീകരണമാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സെപ്റ്റംബര്‍ മുപ്പതിനാണ് ഭാരത് ജോഡോ യാത്ര കേരളം വിട്ട് കര്‍ണാടകയിലേക്ക് കടന്നത്. ഭാരത് ജോഡോ യാത്രയെ തടയാന്‍ ആര്‍ക്കുമാവില്ലെന്നും കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ പോവുകതന്നെ ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.