ഭാരത് ജോഡോ യാത്രയില്‍ സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പങ്കെടുക്കും

കര്‍ണാടക: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പങ്കെടുക്കും. ഈ മാസം 6- ന് ഇരുവരും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളാല്‍ സോണിയാ ഗാന്ധി ഔദ്യോഗിക പരിപാടികളില്‍ നിന്നും ഏറെകാലമായി മാറി നില്‍ക്കുകയായിരുന്നു. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത് അണികളില്‍ കൂടുതല്‍ ആവേശം പകരുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ഭരത് ജോഡോ യാത്ര നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷര്‍ വിലയിരുത്തുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യാത്രയിലെ ജനപങ്കാളിത്തം പാര്‍ട്ടിക്ക് പുതിയ പ്രതീക്ഷ പകരുന്നുവെന്നും നേതൃത്വം കരുതുന്നു. കഴിഞ്ഞമാസം മുപ്പതിനാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചത്. ഗുണ്ടൽപേട്ടിൽ നിന്നായിരുന്നു പദയാത്ര തുടങ്ങിയത്. ആയിരക്കണക്കിന് പ്രവർത്തകരാണ് കാൽനടയാത്രയിൽ പങ്കാളികളാവുന്നത്. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്രക്ക് കേരളത്തിലും വന്‍ സ്വീകരണമാണ് ലഭിച്ചത്. 

Contact the author

Web Desk

Recent Posts

National Desk 19 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 19 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More