2023-ലെ രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് വിജയമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം- സച്ചിന്‍ പൈലറ്റ്

ഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട് സച്ചിന്‍ പൈലറ്റ്. രാജസ്ഥാന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് അധികാരമുണ്ടെന്നും 2023-ലെ തെരഞ്ഞെടുപ്പ് ജയമാണ് ലക്ഷ്യമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. സോണിയാ ഗാന്ധിയുമായുളള കൂടിക്കാഴ്ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാന്‍ കോണ്‍ഗ്രസ് അധ്യക്ഷയെ കണ്ടു. അവര്‍ ശാന്തമായി ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു. ജയ്പൂരില്‍ എന്താണ് നടന്നത് എന്നതിനെക്കുറിച്ച് ഞങ്ങള്‍ വിശദമായ ചര്‍ച്ച നടത്തി. അതുസംബന്ധിച്ച എന്റെ വികാരങ്ങളും പ്രതികരണവുമെല്ലാം ഞാന്‍ സോണിയാ ഗാന്ധിയോട് പറഞ്ഞു. രാജസ്ഥാനുമായി ബന്ധപ്പെട്ട് എന്ത് തീരുമാനമെടുക്കാനും പാര്‍ട്ടി അധ്യക്ഷയ്ക്ക് അധികാരമുണ്ട്. 2023-ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വിജയിക്കാനാണ് കോണ്‍ഗ്രസിന്റെ കൂട്ടായ ശ്രമം'-സച്ചിന്‍ പൈലറ്റ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സോണിയാ ഗാന്ധിയുമായുളള കൂടിക്കാഴ്ച്ചയ്ക്കുപിന്നാലെ രാജസ്ഥാന്‍ കോണ്‍ഗ്രസിലെ വിമത നീക്കത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ മത്സരത്തില്‍നിന്ന് പിന്മാറുകയാണെന്നും രാജസ്ഥാനിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് മാപ്പുപറയുകയാണെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞിരുന്നു. അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കെത്തുമ്പോള്‍ സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാനായിരുന്നു ഹൈക്കമാന്റ് തീരുമാനം. എന്നാല്‍ 2020-ല്‍ വിമത നീക്കം നടത്തി സര്‍ക്കാരിനെ വീഴ്ത്താന്‍ നോക്കിയ സച്ചിനെ മുഖ്യമന്ത്രിയാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഗെഹ്ലോട്ട് പക്ഷ എം എല്‍ എമാരുടെ നിലപാട്. 

Contact the author

National Desk

Recent Posts

National Desk 14 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 15 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More