എന്റെ ഗാനങ്ങള്‍ പുനസൃഷ്ടിക്കാന്‍ ആരാണ് നിങ്ങള്‍ക്ക് അനുവാദം തന്നത്- എ ആര്‍ റഹ്‌മാന്‍

മുംബൈ: റീമിക്‌സ് സംസ്‌കാരം ഗാനങ്ങളെ വികലമാക്കുകയാണെന്ന് സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ. എത്ര കൂടുതൽ റീമിക്‌സ് ഗാനങ്ങളിലേക്ക് നോക്കുന്നുവോ അവ അത്രയധികം വികൃതമാവുകയാണെന്നും സംഗീത സംവിധായകരുടെ ഉദ്ദേശലക്ഷ്യംതന്നെ റീമിക്‌സുകൾ മാറ്റുകയാണെന്നും എ ആർ റഹ്‌മാൻ പറഞ്ഞു. ഇന്ത്യാ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു എ ആർ റഹ്‌മാന്റെ പ്രതികരണം. 

'എത്ര കൂടുതൽ ഞാൻ ആ റീമിക്‌സ് ഗാനങ്ങളിലേക്ക് നോക്കുന്നുവോ അത് അത്രയധികം വികലമാവുകയാണ്. ആ ഗാനം സൃഷ്ടിച്ച സംഗീത സംവിധായകന്റെ ഉദ്ദേശലക്ഷ്യം വികലമാവുന്നു. ആളുകൾ പറയുന്നത് ആ ഗാനങ്ങൾ പുനസൃഷ്ടിച്ചതാണ് എന്നാണ്. അങ്ങനെ ചെയ്യാൻ നിങ്ങൾ ആരാണ്? മറ്റൊരാൾ ചെയ്ത ഗാനം എടുക്കുമ്പോൾ ഞാൻ വളരെയധികം ശ്രദ്ധിക്കാറുണ്ട്. നിങ്ങളും എപ്പോഴും മാന്യത പുലർത്തി വേണം അതിനെ സമീപിക്കാൻ'-എ ആർ റഹ്‌മാൻ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊന്നിയിൻ സെൽവൻ സിനിമയുടെ തെലുങ്ക് പതിപ്പ് ഓഡിയോ ലോഞ്ചിനിടെ ചില നിർമ്മാതാക്കൾ താനും മണിരത്‌നവും ചേർന്ന് ചെയ്ത ഗാനങ്ങൾ ഇപ്പോഴും ഫ്രഷ് ആയി തോന്നുന്നു എന്ന് പറഞ്ഞിരുന്നു എന്നും ആ ഗാനങ്ങൾ ഇപ്പോഴും പ്രശംസ ലഭിക്കത്തക്ക മേന്മയുളളവയാണെന്നും എ ആർ റഹ്‌മാൻ കൂട്ടിച്ചേർത്തു. മണിരത്‌നത്തിന്റെ പുതിയ ചിത്രമായ പൊന്നിയിൻ സെൽവനിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എ ആർ റഹ്‌മാനാണ്. സെപ്റ്റംബർ മുപ്പതിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ അഞ്ച് ഗാനങ്ങളാണുളളത്.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 23 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More