ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

File Photo

ഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാനുളള പ്രതിപക്ഷ ഐക്യ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നാണ് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും സോണിയയോട് ആവശ്യപ്പെട്ടത്. ഇന്നലെ വൈകുന്നേരം സോണിയാ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

'ഞങ്ങള്‍ ഒരുമിച്ചുനിന്നാണ് ബിഹാറില്‍നിന്ന് ബിജെപിയെ പുറത്താക്കിയത്. നമ്മള്‍ എല്ലാവരും ഒരുമിച്ചുനിന്നാല്‍ ബിജെപിയെ ഇന്ത്യയില്‍നിന്നുതന്നെ പുറത്താക്കാനാവും. രാജ്യത്തിന്റെ നിലവിലെ സാഹചര്യം വളരെ ഭയാനകമാണ്. പ്രതിപക്ഷത്തുളള നേതാക്കളെ ഭയപ്പെടുത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. പക്ഷേ അവരുടെ കുതന്ത്രങ്ങളില്‍ ഞങ്ങള്‍ അകപ്പെടാന്‍ പോകുന്നില്ല'- സോണിയയുമായുളള കൂടിക്കാഴ്ച്ചയ്ക്കുശേഷം ലാലു പ്രസാദ് യാദവ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ എല്ലാ പാര്‍ട്ടികളും കൈകോര്‍ക്കുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരേ നിലപാടിലാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുശേഷം കൃത്യമായ പദ്ധതിയെക്കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്യുമെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 21 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More