ജോലിയെടുക്കാതെ പദവിയില്‍ ഇരിക്കാമെന്ന് ആരും കരുതേണ്ട; ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ശബരിമല മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജോലി ചെയ്യാതെ പദവിയില്‍ തുടരാമെന്ന് ആരും കരുതേണ്ടെന്നും അലസത കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ത്ഥാടന കാലം അടുത്തെത്തിയിട്ടും മരാമത്ത് പണികള്‍ പൂര്‍ത്തിയാക്കാത്തതാണ് മന്ത്രിയുടെ അതൃപ്തിക്ക് കാരണമായത്. 

'ശബരിമല തീര്‍ത്ഥാനടത്തിനായി ഉപയോഗിക്കുന്ന പ്രധാന പാതകളിലെ പണികള്‍ ഒക്ടോബര്‍ പതിനഞ്ചിനകം പൂര്‍ത്തിയാക്കണം. ഒക്ടോബര്‍ പത്തൊന്‍പത്, ഇരുപത് തിയതികളിലായി മന്ത്രിതല സംഘം ഈ റോഡുകളിലൂടെ സഞ്ചരിച്ച് പുരോഗതി വിലയിരുത്തും. ഉദ്യോഗസ്ഥര്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുമ്പോള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. ഫീല്‍ഡില്‍ പോയി പണിയെടുക്കാതെ പദവിയില്‍ തുടരാന്‍ ആരെയും അനുവദിക്കില്ല'-മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പൊതുമരാമത്ത് വകുപ്പ് കെട്ടിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് താമസസൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. അയല്‍സംസ്ഥാനങ്ങളില്‍നിന്നുളള അയ്യപ്പഭക്തര്‍ പ്രധാനമായും ശബരിമലയിലേക്കെത്തുന്നത് കൊട്ടാരക്കര-ദിണ്ഡുക്കല്‍ ദേശീയ പാതയിലൂടെയാണ്. ഈ പാതയില്‍ 27 ഇടങ്ങളില്‍ അപകട സാധ്യത കൂടുതലാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. ഒക്ടോബര്‍ 19-ന് മുന്‍പ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയാണ് പൊതുമരാമത്ത് വകുപ്പിന്റെ ലക്ഷ്യം.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 4 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More