കോണ്‍ഗ്രസ് വഴിതെറ്റാതെ നോക്കിയത് കമ്മ്യൂണിസ്റ്റുകാര്‍- ഇ പി ജയരാജന്‍

സ്വാതന്ത്ര്യസമര കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടി വഴിതെറ്റാതെ നോക്കിയത് കമ്മ്യൂണിസ്റ്റുകാരാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടിയെന്നും സ്വാതന്ത്ര്യത്തിന്റെ നേരവകാശികള്‍ കമ്മ്യൂണിസ്റ്റുകാരാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. അതിന്റെ ഫലമായി ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്കിരയാകേണ്ടി വന്നതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. 1928-30 കാലത്ത് കമ്മ്യുണിസ്റ്റ് പാര്‍ട്ടി ചില പ്രദേശങ്ങളില്‍മാത്രം ഒതുങ്ങി പ്രവര്‍ത്തിച്ചിരുന്ന ഒരു പാര്‍ട്ടിയാണ്. അന്ന് ബ്രിട്ടീഷ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ബ്രിട്ടീഷുകാര്‍ നൂറുകണക്കിന് കമ്മ്യൂണിസ്റ്റുകാരെ ആക്രമിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായ നിലപാടെടുത്ത് പ്രവര്‍ത്തിച്ചുവന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അതുകൊണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ നേരവകാശികള്‍ കമ്മ്യൂണിസ്റ്റുകാരാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഒരു സ്വാതന്ത്ര്യസമര പ്രസ്ഥാനമാക്കി, വഴിതെറ്റിപ്പോകാതെ, ദുര്‍ബലരാകുന്ന ഘട്ടങ്ങളിലൊക്കെ ഇടപെട്ട് ശരിയായ  നിലയില്‍ മുന്നോട്ടുനയിക്കാന്‍ ഇടപെട്ട് പ്രവര്‍ത്തിച്ചത് അന്നത്തെ കമ്മ്യൂണിസ്റ്റുകാരായിരുന്നു'-ഇ പി ജയരാജന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖരായ നേതാക്കളെല്ലാം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ പ്രവര്‍ത്തിച്ച് സ്വാതന്ത്രസമര പോരാട്ടങ്ങളില്‍ സാന്നിദ്ധ്യമായി ഉയര്‍ന്നുവന്നിട്ടുളള നേതാക്കളാണ്. കോണ്‍ഗ്രസ് സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ എല്ലാ ഘട്ടങ്ങളിലും അവസരവാദ പരമായ നിലപാടാണെടുത്തത്. അവര്‍ സ്വാതന്ത്ര്യസമരങ്ങളോടുതന്നെ ഉറച്ച നിലപാടുകള്‍ എടുക്കുന്നതില്‍ പലപ്പോഴും പരാജയപ്പെട്ടു. അങ്ങനെയുളള കോണ്‍ഗ്രസ് 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അധികാരത്തിലേക്ക് വന്നു. അന്ന് അധികാരത്തിലെത്തിയ കോണ്‍ഗ്രസ് 45 വര്‍ഷക്കാലം ഇന്ത്യയില്‍ അധികാരത്തിലിരുന്നു. പക്ഷേ സ്വാതന്ത്ര്യസമര കാലത്ത് മുന്നോട്ടുവെച്ച ജനതാല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുളള നിലപാടല്ല കോണ്‍ഗ്രസ് പിന്നീട് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിറഞ്ഞുനിന്ന, പാര്‍ലമെന്റില്‍ മഹാഭൂരിപക്ഷം നേടിയ കോണ്‍ഗ്രസ് ഇന്ന് ഇന്ത്യയില്‍ ദുര്‍ബലപ്പെട്ടു'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More