എന്റെ കുഞ്ഞിനെ കടിച്ചാല്‍ ആ നായയെ തച്ചുകൊല്ലണം എന്നുതന്നെയാവും ഞാന്‍ പറയുക- കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്

കോഴിക്കോട്: തെരുവുനായ ശല്യത്തില്‍ വീണ്ടും പ്രതികരണവുമായി കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്. തന്റെ കുഞ്ഞിനെയോ അയല്‍പ്പക്കത്തെ കുഞ്ഞിനെയോ കടിച്ചാല്‍ ആ നായയെ തല്ലിക്കൊല്ലണം എന്നുതന്നെയായിരിക്കും തന്റെ സ്വാഭാവിക പ്രതികരണമെന്നും അത് ശരിയാണോ എന്ന് ചോദിച്ചാല്‍ അല്ലാ എന്ന് താന്‍ പറയുമെന്നും ബീനാ ഫിലിപ്പ് പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ തെരുവുനായ്ക്കള്‍ക്കുളള പേവിഷബാധ കുത്തിവയ്പ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു ബീനാ ഫിലിപ്പിന്റെ പ്രതികരണം.

'എന്റെ വീട്ടിലെ കുഞ്ഞിനെ, അല്ലെങ്കില്‍ അയലത്തെ വീട്ടിലെ കുഞ്ഞിനെ ഒരു നായ കടിച്ചുകീറുന്നതുകണ്ടാല്‍, എന്റെ സ്വാഭാവിക പ്രതികരണം അതിനെ തച്ചുകൊല്ലണം എന്നുതന്നെയായിരിക്കും. ഒരു സംശയവും വേണ്ട. പക്ഷേ അത് ശരിയാണോ എന്ന് നിങ്ങള്‍ ചോദിച്ചാല്‍ ശരിയാണ് എന്ന് പറയില്ല. നായയെ കൊല്ലുന്നവരോട് മാനിഷാദാ എന്ന് പറയേണ്ടിവരും. ഇതേമാധ്യമങ്ങള്‍ നായയേ കൊല്ലരുതേ എന്ന് പറയുന്ന ഗതികേട് വരും. പണ്ട് പട്ടി പ്രസവിച്ചുകഴിഞ്ഞാല്‍ കുറച്ചെണ്ണത്തിനെ അതുതന്നെ തിന്നും. പട്ടിക്ക് ആവശ്യമായ വൈറ്റമിന്‍സും പ്രോട്ടീനുമൊക്കെ ആ കുട്ടികളെ തിന്നുന്നതിലൂടെ കിട്ടുന്നു. പട്ടികള്‍ക്ക് അവരുടേതായ പ്രകൃതിസഹജമായ വാസനകളുണ്ട്. അത് അവയുടെ നിയന്ത്രണത്തിനും നിലനില്‍പ്പിനും ആവശ്യമാണ്. ഇന്ന് തെരുവുകളില്‍ ഇഷ്ടംപോലെ ഭക്ഷണം കിട്ടുന്നതുകൊണ്ട് പട്ടിക്ക് സ്വന്തം കുഞ്ഞുങ്ങളെ കൊല്ലേണ്ടിവരില്ല. അതുകൊണ്ടാണ് തെരുവുനായ്ക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാംസാഹാരം പുറത്ത് വലിച്ചെറിയരുത്. നിങ്ങളത് പാകം ചെയ്ത് വേണമെങ്കില്‍ കൊടുത്തോളു. പക്ഷെ പച്ചയ്ക്ക് വലിച്ചെറിയുമ്പോള്‍ ചോരയുടെ മണം പിടിക്കുകയാണ്. അപ്പോള്‍ അവര്‍ കാട്ടുപട്ടികളാവും. നാട്ടുപട്ടികള്‍ മനുഷ്യര്‍ക്കൊപ്പം മനുഷ്യരുടെ ഭക്ഷണം കഴിച്ചുജീവിക്കുന്നതുകൊണ്ട് അവയ്ക്ക് ചോരയോട് ആസക്തിയുണ്ടാവില്ല. അവയ്ക്കും ജീവിക്കണം. നമുക്കും ജീവിക്കണം. അതില്‍ നമുക്ക് ജീവിക്കണം എന്നത് പ്രധാനമായതുകൊണ്ടാണ് ഇപ്പോള്‍ അവയെ വെടിവയ്ച്ചുകൊല്ലാനൊക്കെ നമുക്ക് സാധിക്കുന്നത്. ഇക്കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ട്. എല്ലാവര്‍ക്കും നായ്ക്കളെ കൊല്ലാനുളള അനുമതി നല്‍കരുത്'- ബീനാ ഫിലിപ്പ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 21 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More