മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ നാളെ പുറത്ത് വിടും -ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള തെളിവുകള്‍ നാളെ പുറത്തുവിടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍. പിണറായി വിജയന്‍ പലകാര്യങ്ങള്‍ക്കും തന്നെ സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സർവകലാശാല വിഷയങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തും നാളെ പുറത്തുവിടും. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ആജീവനാന്ത പെൻഷൻ നൽകുകയാണ്. വേറെ എവിടെയാണ് ഇത്തരം രീതികള്‍ ഉള്ളതെന്നും ഗവര്‍ണര്‍ ചോദിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നിയമത്തിന്‍റെ ബാലപാഠങ്ങള്‍ അറിയില്ല. ഗവര്‍ണര്‍ക്കെതിരെ വധശ്രമമുണ്ടായാല്‍ സ്വമേധയാ കേസ് എടുക്കണം. ഗവർണർക്കെതിരെയുള്ള കടന്നുകയറ്റം തിരിച്ചറിയാൻ രാജ്ഭവൻ പരാതിപ്പെടേണ്ടതുണ്ടോ എന്ന് ഗവർണർ ചോദിച്ചു. തൻ്റെ സ്റ്റാഫ് പൊലീസിനെ സമീപിക്കേണ്ട കാര്യമില്ല. 7 വര്‍ഷം തടവും പിഴയും കിട്ടാവുന്ന കുറ്റമാണത്. വിഷയത്തില്‍ പൊലീസ് കേസ് എടുക്കാത്തിരുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ്. എനിക്കെതിരെ നടന്ന വധശ്രമത്തില്‍ കേന്ദ്രത്തെ സമീപിക്കും. ഇന്നാട്ടില്‍ ഗവര്‍ണര്‍ പോലും സുരക്ഷിതനല്ല' -ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More