പത്തിലധികം പേര്‍ക്ക് കടിയേറ്റാല്‍ ആ മേഖല ഹോട്ട്‌സ്‌പോട്ട്- മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: ഒരു പഞ്ചായത്തില്‍ പത്തിലധികം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റാല്‍ ആ മേഖലയെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിക്കുമെന്ന് മൃഗസംരക്ഷ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന എ ബി സി പദ്ധതി നിര്‍ത്തിവയ്ച്ചതാണ് തെരുവുനായ ശല്യം വര്‍ധിക്കാനുളള കാരണമെന്നും പദ്ധതി വ്യാപകമായി നടപ്പിലാക്കാന്‍ കുറച്ചുകൂടി സമയം വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. തെരുവുനായ്ക്കള്‍ക്ക് പേവിഷബാധ പ്രതിരോധ വാക്‌സിന്‍ നല്‍കാനായി നാലുലക്ഷം ഡോസ് ഉടന്‍ വാങ്ങുമെന്നും മന്ത്രി ചിഞ്ചുറാണി അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഈ വര്‍ഷം ഏപ്രില്‍ മുതല്‍ രണ്ടുലക്ഷം വളര്‍ത്തുനായകള്‍ക്ക് പേവിഷ ബാധ പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. നാലുലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങിയതിനുശേഷം ഈ മാസം ഇരുപതോടെ തെരുവുനായ്ക്കള്‍ക്കുളള വാക്‌സിന്‍ യജ്ഞം ആരംഭിക്കും'- മന്ത്രി കൂട്ടിച്ചേര്‍ത്തു. തെരുവുനായ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഹൈക്കോടതിയെ അറിയിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതുവരെ ആരോഗ്യവകുപ്പ് 490 ഹോട്ട്‌സ്‌പോട്ടുകളും മൃഗസംരക്ഷണ വകുപ്പ് 170 ഹോട്ട്‌സ്‌പോട്ടുകളും കണ്ടെത്തിയതായും നായ്ക്കള്‍ക്ക് വന്ധ്യംകരണ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനോട് വിവിധ ജില്ലകളില്‍നിന്ന് വ്യാപക എതിര്‍പ്പുയരുന്നുണ്ടെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 20 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More