രാജ്യത്തിന്റെ നേതാവ് രാഹുലാണ്; കേരളം സിപിഎമ്മിന് തീറെഴുതിയിട്ടില്ല- കെ സി വേണുഗോപാല്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്ര രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നും ഈ രാജ്യത്തിന്റെ നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. യാത്ര പോകുന്നത് ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിലൂടെയാണ് എന്നാ സിപിഎം ആരോപണം രാജ്യത്തെ ഭൂപടം അറിയാത്തതുകൊണ്ടാണ്. തമിഴ്‌നാട്ടില്‍നിന്നും ആരംഭിച്ച യാത്ര കേരളത്തിലെത്തിലെത്തിയപ്പോള്‍ ജനലക്ഷങ്ങളുടെ പങ്കാളിത്തമാണുണ്ടായത്. ദേശീയ കാഴ്ചപ്പാടുള്ളവര്‍ യാത്രയെ എതിര്‍ക്കില്ല. യാത്ര പോകാത്ത സംസ്ഥാനങ്ങളില്‍ അതത് പി സി സി അധ്യക്ഷനമാരുടെ നേതൃത്വത്തില്‍ സമാന്തര യാത്രകള്‍ നടത്തുമെന്ന് കോണ്‍ഗ്രസ് പഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി മുതല്‍ കാഷ്മീര്‍ വരെയാണ് യാത്ര- കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.  

ഭാരത്‌ ജോഡോ യാത്ര  കേരളത്തില്‍ ഒഴിവാക്കണമെന്നത് സിപിഎമ്മിന്റെ മാത്രം ആഗ്രഹമാണ്.  കേരളം സിപിഎമ്മിന് തീറെഴുതിക്കൊടുക്കാന്‍ കഴില്ല. ദേശീയ താത്പര്യമുള്ളവര്‍ ഈ യാത്രയെ കുറ്റം പറയില്ല. ഞങ്ങള്‍ക്ക് ആരോടും പ്രത്യേക മമതയില്ല. സിപിഎമ്മിനാണ് ബിജെപിയോട് രഹസ്യബന്ധമുള്ളത്. അവര്‍ ഗുജറാത്തിലേക്ക് ആളെ അയയ്ക്കും. അമിത് ഷായും മോദിയെയും ഇങ്ങോട്ട് ക്ഷണിക്കും- കെ സി വേണുഗോപാല്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി മാതൃഭൂമിയോട് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്തെ ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന ഇന്നത്തെ സാഹചര്യത്തിന് മാറ്റമുണ്ടാകാന്‍ ജനങ്ങള്‍ സംഘടിതരാകേണ്ടതുണ്ട്. അതിന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്ര ഉപകരിക്കുമെന്നും യാത്രയ്ക്കൊപ്പം സഞ്ചരിക്കുന്ന  എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രത്യാശ പ്രകടിപ്പിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 4 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More