ആവിക്കല്‍ത്തോട് സമരക്കാരെ തീവ്രവാദികളെന്ന് വിളിച്ച പ്രസ്താവന എം വി ഗോവിന്ദന്‍ പിന്‍വലിക്കണം- കോഴിക്കോട് ഇമാം

കോഴിക്കോട്: ആവിക്കല്‍ത്തോട് മലിനജല പ്ലാന്റിനെതിരെ നടക്കുന്ന സമരത്തില്‍ തീവ്രവാദ സാന്നിദ്ധ്യമുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ പരാമര്‍ശത്തിനെതിരെ സമസ്ത നേതാവും കോഴിക്കോട് ഇമാമുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി. സമരം നടത്തുന്നത് തീവ്രവാദികളാണെന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആവിക്കല്‍ത്തോടിലെ ജനങ്ങള്‍ക്കൊപ്പമാണ് തങ്ങള്‍ നില്‍ക്കുന്നതെന്നും അതില്‍ ജാതി-മത വ്യത്യാസമില്ലെന്നും ഇമാം വ്യക്തമാക്കി. ആവിക്കല്‍ത്തോട് സന്ദര്‍ശനത്തിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ആവിക്കല്‍ത്തോട് സമരം നടത്തുന്നവര്‍ തീവ്രവാദികളാണെന്ന പരാമര്‍ശം സിപിഎം സംസ്ഥാന സെക്രട്ടറി പിന്‍വലിക്കണം. ഇവിടുളള സാധാരണക്കാരായ ജനങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ നിലകൊളളുന്നത്. ഇവിടെ മുസ്ലീം സമുദായമെന്ന വേര്‍തിരിവില്ല. ഇനിയും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ സമരത്തിലേക്ക് നീങ്ങേണ്ടിവരും. ഒരു സമുദായത്തെ മുഴുവന്‍ തീവ്രവാദികളായി കാണുന്ന പ്രവണത ശരിയല്ല'-മുഹമ്മദ് കോയ ജമലുല്ലൈലി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തീവ്രവാദ വിഭാഗങ്ങള്‍ക്ക് ആവിക്കല്‍ത്തോട് നടക്കുന്ന സമരത്തില്‍ പങ്കുണ്ടെന്നാണ് എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ച് പറഞ്ഞത്. 'തീവ്രവാദ വിഭാഗങ്ങള്‍ക്ക് ആവിക്കല്‍ത്തോട് സമരത്തില്‍ പങ്കുണ്ട്. അവിടെ സമരത്തില്‍ പങ്കെടുത്തവരെല്ലാം തീവ്രവാദികളാണ് എന്ന് പറഞ്ഞിട്ടില്ല. തീവ്രവാദികളുണ്ടെങ്കില്‍ തീവ്രവാദികള്‍ എന്നുതന്നെ പറയും. വര്‍ഗീയവാദികളായ ചില ആളുകള്‍ ജനങ്ങളുടെ വികാരത്തെ ഉപയോഗിച്ച് പ്ലാന്റിനെതിരെ അവരെ അണിനിരത്താന്‍ ശ്രമിക്കുകയാണ്'-എന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More