എ ആര്‍ റഹ്‌മാന്റെ പേരില്‍ കാനഡയില്‍ ഒരു സ്ട്രീറ്റ്‌

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ സംഗീത ഇതിഹാസം എ ആര്‍ റഹ്‌മാന്റെ പേര് സ്ട്രീറ്റിനിട്ട് കാനഡയിലെ ഒരു നഗരം. ദക്ഷിണ കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലുളള മാര്‍ഖാം നഗരത്തിലെ ഒരു സ്ട്രീറ്റിനാണ് എ ആര്‍ റഹ്‌മാന്റെ പേരിട്ടിരിക്കുന്നത്. മേയറും നഗരസഭാ നേതാക്കളും മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുത്ത ചടങ്ങിന്റെ ഭാഗമാവാന്‍ എ ആര്‍ റഹ്‌മാനും എത്തിയിരുന്നു. പരിപാടിയുടെ ചിത്രങ്ങള്‍ റഹ്‌മാന്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ എ ആര്‍ റഹ്‌മാന് കാനഡ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു.

'ജീവിതത്തില്‍ ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യമാണിത്. ഇതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. കാനഡയിലെ മാര്‍ഖാം മേയര്‍ ഫ്രാങ്ക് സ്‌കാര്‍പിറ്റി, കൗണ്‍സിലര്‍മാര്‍, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അപൂര്‍വ്വ ശ്രീവാസ്തവ, കനേഡിയന്‍ ജനത... എല്ലാവര്‍ക്കും നന്ദി. എ ആര്‍ റഹ്‌മാന്‍ എന്ന പേര് എന്റേതല്ല. കരുണാമയന്‍ എന്നാണ് പേരിന്റെ അര്‍ത്ഥം. ആ കാരുണ്യവാന്റെ സേവകരാവാനേ എല്ലാവര്‍ക്കും പറ്റൂ. അതിനാല്‍ ആ പേര് കനേഡിയന്‍ ജനതയ്ക്ക് സന്തോഷവും സമാധാനവും സമൃദ്ധിയുമെല്ലാം നല്‍കട്ടെ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ'-എ ആര്‍ റഹ്‌മാന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഈ സ്‌നേഹത്തിന് എല്ലാ സഹോദരീ-സഹോദരന്മാരോടും നന്ദി പറയുകയാണെന്നും പിന്‍വലിയാതെ, തളര്‍ന്നുപോകാതെ, കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും പ്രചോദനമാകാനുമുളള ഉത്തരവാദിത്തമാണ് തനിക്കിത് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വംശജരും കനേഡിയന്‍ പൗരന്മാരുമടക്കം നൂറുകണക്കിന് ആളുകളാണ് പരിപാടിക്കെത്തിയത്.

Contact the author

Web Desk

Recent Posts

National Desk 15 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 16 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More