നിങ്ങളുടെ കുലപതി സ്ഥാനത്തെ ബഹുമാനിക്കാൻ തത്കാലം സാധ്യമല്ല -ടി പത്മനാഭനെതിരെ ശാരദക്കുട്ടി

തിരുവനന്തപുരം: വിവാദ പരാമര്‍ശം നടത്തിയ എഴുത്തുകാരന്‍ ടി പത്മനാഭനെതിരെ എഴുത്തുകാരി ശാരദക്കുട്ടി. 'നിങ്ങളുടെ പ്രായത്തെയോ അറിവിനെയോ അനുഭവജ്ഞാനത്തെയോ വിഖ്യാതപ്പെട്ട കഥാലോകത്തെയോ കുലപതി സ്ഥാനത്തെയോ ബഹുമാനിക്കാൻ തത്കാലം സാധ്യമല്ല'-എന്നാണ് ശാരദക്കുട്ടി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്. മലീമസമായ ഒരു അകം സൂക്ഷിച്ചു കൊണ്ട് നേടിയതാണിതെല്ലാം. അശ്ലീലമെന്നു നിങ്ങളുദ്ദേശിക്കുന്നതെന്താണ്! അത് നിങ്ങൾക്കും  എഴുതാൻ കഴിയും. ഉള്ളിലത് അത്രക്കുണ്ട്. ടി പത്മനാഭൻ നല്ല രണ്ടു വാക്കു പറയുമ്പോഴേക്കും കുളിരു കോരുന്ന എഴുത്തുകാരെല്ലാം ഇതു കൂടി വായിക്കണം. ഇത്ര മോശപ്പെട്ട രീതിയിൽ സംസാരിക്കുന്ന ഒരാൾ ഒറ്റയടിക്കു റദ്ദാക്കുന്നത് സ്വന്തം സാംസ്കാരിക ജീവിതത്തെത്തന്നെയാണെന്നും ശാരദക്കുട്ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ത്രീകള്‍ അശ്ലീലമെഴുതിയാല്‍ ചൂടപ്പം പോലെ വിറ്റഴിയുമെന്നാണ് ടി പത്മനാഭന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെ സമൂഹത്തിന്‍റെ വിവധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധമുയര്‍ന്നു വന്നിരുന്നു. എ സി ഗോവിന്ദന്‍റെ സമ്പൂർണ്ണകൃതികൾ പ്രകാശനം ചെയ്ത് കോഴിക്കോട് സംസാരിക്കവേയാണ് ടി പത്മനാഭൻ വിവാദ പരാമര്‍ശം നടത്തിയത്. 'ഉത്തമ സാഹിത്യത്തിനല്ല, അശ്ലീല സാഹിത്യത്തിനാണ് ഇന്ന് മലയാളത്തില്‍ വില്‍പ്പനയുള്ളത്. സ്ത്രീകള്‍ അശ്ലീലമെഴുതിയാല്‍ ചൂടപ്പം പോലെ വിറ്റഴിയും. ആ സ്ത്രീ ക്രിസ്തീയ സന്യാസിനിയാണെങ്കില്‍ അതിലും നല്ലത്. സഭാവസ്ത്രം അഴിച്ചാലും സിസ്റ്റര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കുകയും വേണം. ഉത്തമ സാഹിത്യ കൃതികൾ വാങ്ങാൻ ആളുണ്ടാകില്ല. അശ്ലീലമില്ലെങ്കിൽ സെൻസേഷനലിസം വേണം. തന്റെ എഴുത്തുജീവിതത്തിനിടയിൽ ഇതുവരെ അശ്ലീലം എഴുതിയിട്ടില്ല. അശ്ലീല സാഹിത്യം വൈകാതെ ചവറ്റു കൊട്ടയിൽ വീഴുമെന്നായിരുന്നു' പത്മനാഭൻ കഴിഞ്ഞ ദിവസം പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 5 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More