എ കെ ജി സെന്റര്‍ ആക്രമിച്ചത് സമര്‍ത്ഥരായ കുറ്റവാളികളാണ്, കണ്ടെത്താന്‍ സമയമെടുക്കും- ഇ പി ജയരാജന്‍

തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തെ പരിഹസിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എപ്പോഴും ഒരേ കാര്യം തന്നെ ചോദിച്ചുകൊണ്ടിരുന്നാല്‍ അതിന്റെ നിലവാരമില്ലാതായിപ്പോകും എന്നാണ് ഇ പി ജയരാജന്‍ പറഞ്ഞത്.

'ഇപ്പോ അക്രമികളെ എത്ര പെട്ടെന്നാണ് പിടികൂടിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ പൊലീസ് അതിന് എത്ര പ്രാപ്തരാണ്. നിങ്ങള്‍ അതിനെ പ്രശംസിക്കൂ. ഇവിടെ ഒരു കൊലപാതകം നടന്നു. മണിക്കൂറുകള്‍ക്കകം പിടിച്ചില്ലേ? എ കെ ജി സെന്റര്‍ ആക്രമണത്തിനുപിന്നില്‍ സമര്‍ത്ഥരായ കുറ്റവാളികളാണുളളത് എന്നത് വ്യക്തമാണ്. അതുകൊണ്ട് കുറച്ച് സമയമെടുത്തേക്കും. പക്ഷേ എല്ലാ കുറ്റവാളികളെയും കണ്ടെത്താനുളള സര്‍ക്കാരിന്റെ പരിശ്രമം വിജയിക്കും'-ഇ പി ജയരാജന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, എ കെ ജി സെന്ററിനുനേരേ ആക്രമണം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ഇതുവരെ പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചെങ്കിലും പുരോഗതിയൊന്നുമുണ്ടായിട്ടില്ല. ജൂണ്‍ മുപ്പതിന് രാത്രി പതിനൊന്നരയോടെയാണ് എ കെ ജി സെന്ററിനുനേരേ അക്രമി സ്‌ഫോടക വസ്തു എറിഞ്ഞത്. തുടര്‍ന്ന് എഡിജിപി വിജയ് സാഖറയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചെങ്കിലും നിര്‍ണായക വിവരങ്ങളൊന്നും ലഭിച്ചില്ല.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 4 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More