നാഷണല്‍ ഹെറാള്‍ഡ് കേസ്, യങ് ഇന്ത്യ ഓഫീസ് സീല്‍ ചെയ്ത് പൂട്ടി ഇഡി

ഡല്‍ഹി: ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഹെഡ് ഓഫീസില്‍ റെയ്ഡ് നടത്തിയതിനുപിന്നാലെ കോണ്‍ഗ്രസ് ഉടമസ്ഥതയിലുളള യങ് ഇന്ത്യ ഓഫീസ് സീല്‍ ചെയ്ത് പൂട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിലുളള ശേഖരിക്കാന്‍ കഴിയാത്ത തെളിവുകള്‍ സംരക്ഷിക്കാനാണ് നടപടിയെന്ന് ഇഡി അധികൃതര്‍ പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് ഹൗസിനകത്താണ് യങ് ഇന്ത്യയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്കും യങ് ഇന്ത്യയില്‍ 76 ശതമാനം ഓഹരിയുണ്ട്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇരുവരെയും ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇഡിയുടെ നടപടി. 

നാഷണല്‍ ഹെറാള്‍ഡ് പ്രസാധകരായിരുന്ന അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ ബാധ്യതകളും സ്വത്തും യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ ക്രമക്കേഡ് ആരോപിച്ച് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുളള കേസാണ് ഇഡി അന്വേഷിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡിന്റെ ഹെഡ് ഓഫീസില്‍ ഇഡി നടത്തിയ റെയ്ഡിനെതിരെ സോണിയാ ഗാന്ധി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ബ്രിട്ടീഷുകാര്‍ പോലും ചെയ്യാത്ത പ്രവര്‍ത്തിയാണ് ഇഡി ചെയ്തിരിക്കുന്നതെന്നും ഇതിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധമുണ്ടാകണമെന്നും സോണിയാ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'നാഷണല്‍ ഹെറാള്‍ഡിന്റെ പാരമ്പര്യം നിങ്ങള്‍ക്കറിയില്ലേ? ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച പത്രമാണത്. രാജ്യത്തിന് സ്വാതന്ത്രം നേടിക്കൊടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച പത്രത്തിന്റെ ആസ്ഥാനത്താണ് ഇന്ന് ഇഡി കയറി റെയ്ഡ് നടത്തിയിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ പോലും ചെയ്യാത്ത പ്രവര്‍ത്തിയാണത്. ഇതിനെതിരെ പ്രതിഷേധമുയരണം'-എന്നാണ് സോണിയ പറഞ്ഞത്. 

കേന്ദ്രസര്‍ക്കാരിന് വിനാശകാലത്ത് ഉദിച്ച വിപരീത ബുദ്ധിയാണ് റെയ്‌ഡെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശും പ്രതികരിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയ്‌ക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുമാണ് റെയ്‌ഡെന്നും ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിനെ നിശബ്ദമാക്കാന്‍ സാധിക്കില്ലെന്നും ജയ്‌റാം രമേശ് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 12 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More