ചിന്തന്‍ ശിബിരില്‍ മുല്ലപ്പള്ളിയും വി എം സുധീരനും പങ്കെടുക്കില്ല

കോഴിക്കോട്: കോഴിക്കോട് വെച്ച് സംസ്ഥാന കമ്മറ്റി നടത്തുന്ന ചിന്തന്‍ ശിബിരില്‍ മുന്‍ കെ പി സി സി പ്രസിഡന്‍റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും പങ്കെടുക്കില്ല. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള അഭിപ്രായവ്യത്യാസം മൂലമാണ് ചിന്തന്‍ ശിബിരില്‍ പങ്കെടുക്കാത്തതെന്നാണ് സൂചന. എന്നാല്‍ മാറ്റിവെക്കാന്‍ സാധിക്കാത്ത വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഇരുവരും മാറിനില്‍ക്കുന്നതെന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം. ഇരുവരും പങ്കെടുക്കില്ലെന്ന് നേരെത്തെ അറിയിച്ചിരുന്നു. തെറ്റായ വാര്‍ത്തകള്‍ നല്‍കി ചിന്തന്‍ ശിബിരത്തിന്‍റെ ഉദ്ധേശത്തെ കളങ്കപ്പെടുത്തരുത്. വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും മാത്രമല്ല സമ്മേളനത്തില്‍ പങ്കെടുക്കാത്തത്. പാര്‍ട്ടി നേതാക്കളായ പി പി തങ്കച്ചന്‍, തെന്നല ബാലകൃഷ്ണ പിള്ള, ശരത് ചന്ദ്ര പ്രസാദ് എന്നിവരും പങ്കെടുക്കുന്നില്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ സംഘടനാ ശേഷി ശക്തമാക്കുന്നതിനൊപ്പം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചര്‍ച്ച ചെയ്യും. കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, എന്നിങ്ങനെ 200 ഓളം പ്രതിനിധികളാണ് ശിബിരത്തില്‍ പങ്കെടുക്കുക. ഉദയാപൂര്‍ ശിബിരത്തിന്‍റെ മാതൃകയിലായിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ താഴെ തട്ടുമുതല്‍ പുനരുദ്ധരിക്കുകയെന്ന ഉദ്ദേശത്തോടെ സംസ്ഥാന തലത്തില്‍ സമ്മേളനം സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറിയും കോൺ​ഗ്രസ് വക്താവുമായ രൺദീപ് സുർജേവാല നേരത്തെ പറഞ്ഞിരുന്നു. ഇതിന്‍റെ ഭാഗമായാണ് സംസ്ഥാന തലത്തില്‍ ചിന്തന്‍ ശിബിരം സംഘടിപ്പിച്ചിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More