വാക്കുകള്‍ക്ക് പിന്നാലെ പ്രതിഷേധങ്ങള്‍ക്കും വിലക്ക്; പാർലമെന്റ് വളപ്പിൽ പ്രതിഷേധം അനുവദിക്കില്ല!

പാർലമെൻറിൽ അഴിമതിയടക്കം അറുപതിലേറെ വാക്കുകൾ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്ക് പിന്നാലെ അടുത്ത വിലക്ക്. പാർലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് പ്രകടനങ്ങളോ പ്രതിഷേധങ്ങളോ ധർണകളോ ഉപവാസമോ മതപരമായ ചടങ്ങുകളോ ഇനി നടത്താനാകില്ല. രാജ്യസഭാ  സെക്രട്ടറി ജനറൽ പിസി മോദിയുടേതാണ് ഒറ്റ വരിയിലുള്ള ഉത്തരവ്. ദയവായി അംഗങ്ങൾ ഈ ഉത്തരവ് അനുസരിക്കണമെന്നും രാജ്യസഭ സെക്രട്ടറി അഭ്യർഥിക്കുന്നു. എന്നാല്‍, ഉത്തരവ്  ലംഘിച്ചാൽ എന്താകും നടപടിയെന്ന് വ്യക്തമല്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഴിമതി, ഏകാധിപതി തുടങ്ങിയ നിരവധി വാക്കുകള്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിക്ക് പിന്നാലെയാണ് പ്രതിഷേധങ്ങളും വിലക്കിത്. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് വിളക്കുകളെന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം ഏറ്റവും കൂടുതൽ ഉപയോഗിക്കാറുള്ള ജുംല (തരികിട), ജുംല ജീവി (തട്ടിപ്പുകാരൻ) തുടങ്ങി തുടങ്ങി അറുപതിലേറെ വാക്കുകള്‍ക്കാണ് കഴിഞ്ഞ ദിവസം വിലക്കേര്‍പ്പെടുത്തിയത്.

വിമർശം ശക്തമായതോടെ വിശദീകരണവുമായി ലോക്‌സഭാ സെക്രട്ടറിയറ്റ്‌ രംഗത്തെത്തിയിരുന്നു. കാലാകാലങ്ങളായി വാക്കുകൾ ഇത്തരത്തിൽ ‘പാർലമെന്ററി മര്യാദ’കൾക്ക്‌ ചേരാത്തതായി കണ്ടെത്തി ഒഴിവാക്കിയിട്ടുണ്ടെന്ന്‌  സെക്രട്ടറിയറ്റ്‌ അറിയിച്ചു. വാക്കുകൾ നിരോധിച്ചിട്ടില്ലെന്നും എന്നാൽ  സഭാ രേഖകളിൽ ഉണ്ടാകില്ലെന്നും ലോക്‌സഭാ സ്‌പീക്കർ ഓംബിർള മാധ്യമങ്ങളോട്‌ പ്രതികരിച്ചു.  

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More